X

യോഗയില്‍ ബി എസ് സി, എം എസ് സി കോഴ്‌സുകള്‍ ആരംഭിക്കാന്‍ യുജിസി പദ്ധതി

അഴിമുഖം പ്രതിനിധി

സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ യോഗയില്‍ ബി എസ് സി, എം എസ് സി കോഴ്‌സുകള്‍ ആരംഭിക്കാന്‍ യുജിസി നീക്കം. യോഗയുടെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇതിലൂടെ സഹായിക്കാനാകും എന്ന് യുജിസി കരുതുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണ സംവിധാനമായ യുജിസി 2016-17 അക്കാദിക വര്‍ഷത്തില്‍ 40 കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് സംസ്ഥാനങ്ങളുടെ കീഴില്‍ വരുന്ന സര്‍വകലാശാലകളിലും ഡീംഡ് സര്‍വകലാശാലകളിലും കോഴ്‌സുകള്‍ ആരംഭിക്കും. യോഗയും ധ്യാനവും മനുഷ്യന്റെ ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന നല്ല ഗുണങ്ങളുടെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന് ഇന്ത്യയിലെ സര്‍വകലാശാലകള്‍ ശ്രമിക്കേണ്ടത് അടിയന്തരാവശ്യമാണെന്ന് യുജിസിയുടെ പദ്ധതി രേഖയില്‍ പറയുന്നു.

This post was last modified on December 27, 2016 3:31 pm