X

യുകെയിൽ ‘പൊണ്ണത്തടി പ്രതിസന്ധി’: പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തെഴുതി

ഗൗരവപ്പെട്ട ഈ ആരോഗ്യപ്രശ്നത്തിൽ നടപടിയെടുത്തില്ലെങ്കിൽ പുതിയ തലമുറയിലെ കുട്ടികളുടെ ആയുർദൈർഘ്യം ഗണ്യമായി കുറയാനിടയുണ്ടെന്ന് പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യപ്രശ്നത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പട്ട് പ്രധാനമന്ത്രി തെരേസ മേക്ക് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി കത്തെഴുതി.

സെലിബ്രിറ്റി ഷെഫ് ആയ ജാമീ ഒലിവറുടെ നേതൃത്വത്തില്‍ ടെലിവിഷൻ കാഴ്ചക്കാർ കൂടുതലുള്ള സമയങ്ങളില്‍ അനാരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങളുടെ പരസ്യങ്ങൾ നിരോധിക്കണമെന്ന ഒരു കാംപൈൻ നടക്കുന്നുകൊണ്ടിരിക്കുകയാണ്.

ഗൗരവപ്പെട്ട ഈ ആരോഗ്യപ്രശ്നത്തിൽ നടപടിയെടുത്തില്ലെങ്കിൽ പുതിയ തലമുറയിലെ കുട്ടികളുടെ ആയുർദൈർഘ്യം ഗണ്യമായി കുറയാനിടയുണ്ടെന്ന് പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ജെരെമി കോർബിന്‍, നിക്കോള സ്റ്റർജിയൺ, സർ വിൻസ് കേബിൾ, കാരോലിൻ ല്യൂകാസ്, ജോനഥാൻ ബാർട്ട്‌ലി എന്നിവരാണ് കത്തിൽ ഒപ്പു വെ്ചത്. നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ചെല്ലണമെന്ന് അവർ ആവശ്യപ്പെട്ടു.

‘ബയ് വൺ ഗെറ്റ് വൺ ഫ്രീ’ എന്നു തുടങ്ങിയ പരസ്യങ്ങളിലൂടെ വിൽപ്പന നടത്തുന്ന ജങ്ക് ഫുഡ്ഡുകളെ നിയന്ത്രിക്കാൻ ഒരു പതിമ്മൂന്നിന മാർഗ്ഗ നിർദ്ദേശങ്ങളും പ്രതിപക്ഷ പാര്‍ട്ടികൾ മുമ്പോട്ടു വെച്ചിട്ടുണ്ട്.

#adenough

#adenough എന്ന ഹാഷ്ടാഗിലാണ് ജെമീ ഒളിവര്‍ പ്രചാരണം നടത്തുന്നത്. ടെലിവിഷനിൽ പ്രധാന സമയങ്ങളിലെ ജങ്ക് ഫുഡ് പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ജെമീ ആവശ്യപ്പെടുന്നു. കൂടാതെ ഓൺലൈനില്‍ കുട്ടികൾ കാണുന്ന പരസ്യങ്ങളെയും നിയന്ത്രിക്കണമെന്നും ആവശ്യമുണ്ട്. വൻ ബ്രാൻഡുകൾ തങ്ങളുടെ പരസ്യങ്ങൾക്ക് തടയിടണമെന്നല്ല ആവശ്യപ്പെടുന്നതെന്നും കുട്ടികളെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കണമെന്നതാണ് ആവശ്യമെന്നും ജെമീ വ്യക്തമാക്കി.

This post was last modified on April 25, 2018 3:56 pm