X

“ജീവിതം? എന്റേത് മനോഹരമായ ജീവിതമായിരുന്നു”: 92കാരനായ വിൻഡ്റഷ് യാത്രികൻ പറയുന്നു

ഇപ്പോൾ ആൽഫ്രഡ് എട്ട് മക്കളും 16 കൊച്ചുമക്കളും ഇരുപത്തൊന്നോളം (അദ്ദേഹത്തിനു തന്നെ ഉറപ്പില്ല) വരുന്ന അവരുടെ മക്കളുമായി ജീവിക്കുന്നു.

70 വർഷം മുമ്പ് ജമൈക്കയിൽ നിന്ന് വിൻഡ്റഷ് കപ്പലിലേറി ലണ്ടന്‍ തീരത്ത് പ്രതീക്ഷകളോടെ വന്നിറങ്ങിയ യുവാക്കളിലൊരാളാണ് ആൽഫ്രഡ് ഗാർ‌ഡ്നർ‌. ഇപ്പോൾ 92 വയസ്സായി ഇദ്ദേഹത്തിന്. ജീവിതത്തെ പ്രസരിപ്പോടെയും പ്രതീക്ഷയോടെയും കാണാൻ ആൽഫ്ര‍ഡിന് ഇപ്പോഴും സാധിക്കുന്നു.

വിൻഡ്റഷ് കപ്പലിലുണ്ടായിരുന്ന ഭൂരിഭാഗമാളുകളുടേതിനു സമാനമായിരുന്നു ആൽഫ്രഡിന്റെയും ഉദ്ദേശ്യ ലക്ഷ്യങ്ങൾ. രണ്ടാംലോകയുദ്ധ കാലത്ത് ബ്രിട്ടിഷ് പട്ടാളത്തിനു വേണ്ടി ഗ്രൗണ്ട് എൻജിനീയറായി ജോലി ചെയ്തിരുന്നു ആൽഫ്രഡ്. യുദ്ധാനന്തരം തിരിച്ചുപോയ ഇദ്ദേഹം കപ്പലിൽ ഒഴിവുണ്ടെന്ന പരസ്യം കണ്ട് ടിക്കറ്റെടുത്ത് കയറിയതായിരുന്നു. കൂടെ ആൽഫ്രഡിന്റെ ജ്യേഷ്ഠനും ഉണ്ടായിരുന്നു. തിരിച്ചുചെന്നാൽ നേരത്തെ ജോലി ചെയ്തിരുന്ന പട്ടാളവിഭാഗത്തിലോ മറ്റെവിടെയെങ്കിലുമോ ജോലി ചെയ്യാമെന്നും സുഖകരമായ ജീവിതം നയിക്കാമെന്നും അവർ പ്രതീക്ഷിച്ചു.

1948ലായിരുന്നു ഇതെല്ലാം.

ഇപ്പോൾ ആൽഫ്രഡ് എട്ട് മക്കളും 16 കൊച്ചുമക്കളും ഇരുപത്തൊന്നോളം (അദ്ദേഹത്തിനു തന്നെ ഉറപ്പില്ല) വരുന്ന അവരുടെ മക്കളുമായി ജീവിക്കുന്നു.

വിൻഡ്റഷ് തലമുറയെ ബ്രിട്ടനിൽ നിന്ന് ഓടിക്കാനുള്ള തെരേസ മേയുടെ ഗൂഢപദ്ധതികളൊന്നും ഇദ്ദേഹത്തെ അനക്കുന്നില്ല. ബ്രിട്ടന്‍ തന്റേതു കൂടിയാണെന്ന് ആൽഫ്രഡിനറിയാം. എങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി കുടിയേറ്റക്കാരോടുള്ള ബ്രിട്ടന്റെ മനോഭാവത്തിൽ വന്ന മാറ്റം ആൽഫ്രഡിനെ വേദനിപ്പിക്കുന്നുണ്ട്. കരീബിയയിൽ ജനിച്ചവരെയെല്ലാം ‘തിരിച്ചയയ്ക്കുന്നു’ എന്ന റിപ്പോർട്ടുകൾ തന്നെ വിഷമിപ്പിച്ചതായും ആൽഫ്ര‍ഡ് പറഞ്ഞു.

“ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് ഒരുകാലത്തും ഞാൻ കരുതിയിരുന്നില്ല. ഇന്നത്തെ ഇംഗ്ലണ്ടിൽ കാണുന്ന കാര്യങ്ങൾ രൂപപ്പെടുത്തിയെടുക്കാൻ ഞാനും എന്റെ തലമുറയും ചെയ്ത കഠിനാധ്വാനത്തെക്കുറിച്ചാണ് ഞാൻ ഓർക്കുന്നത്.” ആൽഫ്രഡ് പറഞ്ഞു.

കൂടുതൽ വായിക്കാം

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 22, 2018 6:06 pm