മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം ജനറല്‍ ഡയറിയില്‍ എഴുതുന്ന ചിത്രം മോര്‍ഫ് ചെയ്ത്, ഇലയിട്ട് സദ്യയുണ്ണുന്ന ചിത്രമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ സ്വദേശികളായ വിഎന്‍ മുഹമ്മദ്, കെ മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ സജീത് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി ജനറല്‍ ഡയറി എഴുതുന്ന ചിത്രം മുറിച്ചു മാറ്റി സദ്യകഴിക്കുന്ന പഴയൊരു ചിത്രം ഒട്ടിച്ച് ചേര്‍ക്കുകയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും തൊട്ടടുത്ത് തന്നെ നില്‍ക്കുന്ന ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് ശേഷം ഇവിടെ റജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണ് ഇത്.
ഡിജിപി, എഡിജിപി, ഐജി, കണ്ണൂര്‍ എസ് പി തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്‍പിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സദ്യ കഴിക്കുന്നതായിട്ടായിരുന്നു ചിത്രീകരിച്ചത്. പൊലീസിന്റെ ‘ദാസ്യപ്പണി’ വിവാദം കത്തി നില്‍ക്കുന്ന സമയമായതിനാല്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫോട്ടോ മോര്‍ഫ് ചെയ്തതാണെന്നറിയാതെ നിരവധി പേര്‍ ഇത് ഫേസ്ബുക്കിലും മറ്റും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം എഡിറ്റിംഗിലെ അപാകത വ്യക്തമാക്കി ഒറിജിനല്‍ ചിത്രത്തിലെ മുഖ്യമന്ത്രിയുടെ കൈ വ്യക്തമായി കാണാം.
This post was last modified on July 10, 2018 8:13 am
Leave a Comment