X

ആസിയ അന്ദ്രാബിയുമായി ബന്ധമെന്ന് ആരോപണം: കശ്മീരി മാധ്യമപ്രവര്‍ത്തകനെ എൻ.ഐ.എ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

ആസിയ അൻന്ദ്രാബി കേസുമായി ബന്ധപ്പെട്ട് എൻഐഎ നോട്ടീസ് അയച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഹക്കീം പറഞ്ഞു.‘എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല, അടുത്തിടെ ഞാന്‍ അവരുമായി ഒരു അഭിമുഖം നടത്തിയിരുന്നു. ഒരുപക്ഷേ അതാകാം എൻ.ഐ.എ വിളിച്ചുവരുത്താന്‍ കാരണം’, അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരില്‍ അറസ്റ്റിലായ, നിരോധിത സംഘടന ദുഖ്താരണ്‍-ഇ-മിലാത്തിന്‍റെ മേധാവി ആസിയ അന്ദ്രാബിയുമായി ബന്ധമാരോപിച്ച് ഒരു കശ്മീരി പത്രപ്രവർത്തകനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വിളിച്ചുവരുത്തി. ജമ്മു കാശ്മീരിലെ ബന്ദിപ്പോര സ്വദേശിയായ അക്വിബ് ജാവേദ് ഹക്കീമിനോട്‌ ദക്ഷിണ ഡൽഹിയിലെ ലോധി റോഡ് ഏരിയയിലുള്ള എൻ.ഐ.എ ഹെഡ്ക്വാർട്ടേഴ്സിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതായി ഒരു എൻ.ഐ.എ ഉദ്യോഗസ്ഥൻ പറഞ്ഞു.

കേസിനാസ്പദമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു എന്ന് കണ്ടെത്തിയതിനാല്‍ കൂടുതല്‍ അന്വേഷണത്തിനായി ഹാജരാകണമെന്നാണ് ക്രിമിനൽ നടപടിക്രമം 160 പ്രകാരം എൻ.ഐ.എ ഹക്കീമിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീരിലെ ശ്രീനഗറിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ ‘കശ്മീർ ഒബ്സർവറി’ലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഏപ്രിൽ 27നാണ് കേസിനാസ്പദമായ സംഭവുമായി ബന്ധപ്പെട്ട് അൻന്ദ്രാബിക്കെതിരേയും അവരുടെ കൂട്ടാളികളായ സോഫി ഫെഹ്മെദ, നഹിദ നസ്രിൻ എന്നിവര്‍ക്കെതിരെയും ഭീകരവിരുദ്ധ ഏജൻസി കേസെടുത്തത്. എന്നാല്‍ ആസിയ അൻന്ദ്രാബി കേസുമായി ബന്ധപ്പെട്ട് എൻഐഎ നോട്ടീസ് അയച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഹക്കീം പറഞ്ഞു.‘എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല, അടുത്തിടെ ഞാന്‍ അവരുമായി ഒരു അഭിമുഖം നടത്തിയിരുന്നു. ഒരുപക്ഷേ അതാകാം എൻ.ഐ.എ വിളിച്ചുവരുത്താന്‍ കാരണം’, അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

1967-ലെ അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവൻഷൻ) ആക്ട് പ്രകാരം നിരോധിച്ച സംഘടനയായ ദുഖ്താരണ്‍-ഇ-മിലാത്തിന്‍റെ നേതാക്കള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശത്തെതുടര്‍ന്നാണ്‌ എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. ആൻഡ്രാബിയും അവരുടെ കൂട്ടാളികളായ സോഫി ഫെഹ്മെദ, നഹിദ നസ്രിൻ എന്നിവരും ചേര്‍ന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ ആദ്യ ഷെഡ്യൂൾ പ്രകാരം നിരോധിച്ചിട്ടുള്ള ദുഖ്താരണ്‍-ഇ-മിലാത് എന്ന വിഘടനവാദ സംഘടന സജീവമായി പ്രവര്‍ത്തിപ്പിക്കുന്നു എന്ന് കേന്ദ്ര സർക്കാരിന് വിവരങ്ങൾ ലഭിച്ചു എന്ന് എൻഐഎ തയ്യാറാക്കിയ എഫ് ഐ ആറില്‍ പറയുന്നുണ്ട്. ആൻഡ്രാബിയും സംഘവും പറഞ്ഞതും എഴുതിയതും പ്രസിദ്ധീകരിച്ചതുമായ കാര്യങ്ങള്‍വിദ്വേഷപരവും ഇന്ത്യാ ഗവണ്മെന്‍റിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതുമാണെന്ന് എൻഐഎ പറയുന്നു.