X

ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ അന്തരിച്ചു

ജയലളിത മുഖ്യമന്ത്രിയായിരിക്കെ അധികാരത്തിന്റെ തണലില്‍ മാന്നാര്‍ഗുഡി മാഫിയ എന്ന പേരില്‍ അറിയപ്പെട്ട ക്രിമിനല്‍ സംഘവുമായി ബന്ധപ്പെട്ട് വ്യവസായി ആയ നടരാജന്‍ കുപ്രസിദ്ധി നേടിയിരുന്നു.

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ വിമത നേതാവും ജയലളിതയുടെ സഹചാരിയുമായിരുന്ന ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ (74) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്നു. രണ്ട് മാസം മുമ്പ് കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശശികല സംസ്‌കാര ചടങ്ങിനെത്തും.

ജയലളിത മുഖ്യമന്ത്രിയായിരിക്കെ അധികാരത്തിന്റെ തണലില്‍ മാന്നാര്‍ഗുഡി മാഫിയ എന്ന പേരില്‍ അറിയപ്പെട്ട ക്രിമിനല്‍ സംഘവുമായി ബന്ധപ്പെട്ട് വ്യവസായി ആയ നടരാജന്‍ കുപ്രസിദ്ധി നേടിയിരുന്നു. താനാണ് ജയലളിതയെ മുഖ്യമന്ത്രി ആക്കിയത് എന്ന് വരെ ഒരു ഘട്ടത്തില്‍ നടരാജന്‍ അവകാശപ്പെട്ടു. ശശികലയെ മുന്നില്‍ നിര്‍ത്തിയായിരുന്നു കരുനീക്കങ്ങളെങ്കിലും തമിഴ്‌നാട് മുഖ്യമന്ത്രിയാകണമെന്ന മോഹം നടരാജന്‍ കൊണ്ടുനടന്നിരുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

This post was last modified on March 20, 2018 9:29 am

Related Post
Leave a Comment