X

ബംഗളൂരുവില്‍ ഓല കാബ് ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വസ്ത്രമുരിഞ്ഞ് ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിച്ചു

മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചിരുന്നു. ആരെയെങ്കിലും വിളിച്ച് അറിയിക്കാന്‍ ശ്രമിച്ചാല്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുമെന്നായിരുന്നു ഭീഷണി. വസ്ത്രമഴിക്കാനും നഗ്നയായി ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കാനും ആവശ്യപ്പെട്ടു.

ബംഗളൂവില്‍ ഓല കാബ് ഡ്രൈവര്‍ 26കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. വസ്ത്രമുരിഞ്ഞ് നഗ്നയായി ഫോട്ടോ എടുക്കാനും നിര്‍ബന്ധിച്ചു. എയര്‍പോര്‍ട്ടില്‍ പോകുന്നതിനായാണ് 26കാരിയായ ആര്‍ക്കിടെക്ട്, ഓല കാബ് വിളിച്ചത്. ജൂണ്‍ ഒന്നിന് പുലര്‍ച്ചെയാണ് സംഭവം. മുംബൈയ്ക്ക് പോവുകയായിരുന്നു യുവതി. എന്നാല്‍ ടോള്‍ ഗേറ്റിന് സമീപമെത്തിയപ്പോള്‍ യുവതി അതിവേഗം റൂട്ട് മാറ്റി. എയര്‍പോര്‍ട്ടിനടുത്ത് തന്നെയുള്ള ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്കാണ് ഡ്രൈവര്‍ വണ്ടി എത്തിച്ചത്. കാര്‍ നിര്‍ത്തി യുവതിയെ അകത്തിട്ട് ലോക്ക് ചെയ്തു.

മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചിരുന്നു. ആരെയെങ്കിലും വിളിച്ച് അറിയിക്കാന്‍ ശ്രമിച്ചാല്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുമെന്നായിരുന്നു ഭീഷണി. വസ്ത്രമഴിക്കാനും നഗ്നയായി ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കാനും ആവശ്യപ്പെട്ടു. യുവതിയുടെ ഫോട്ടോ എടുത്ത് ഇയാള്‍ വാട്‌സ് ആപ്പിലിട്ടതായും പറയുന്നു. യുവതി ദയനീയമായി അപേക്ഷിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ അവസാനം ഇവരെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടുകയായിരുന്നു. മൂന്ന് മണിക്കൂറിനുള്ളില്‍ യുവതിയുടെ പരാതിയില്‍ അരുണ്‍ എന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

This post was last modified on June 5, 2018 8:08 pm