X

ടിടിവി ദിനകരന്റെ കാറിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്കേറ്റു

സംഭവസമയം ദിനകരന്‍ കാറിലുണ്ടായിരുന്നില്ല. ഡ്രൈവര്‍ക്കും ദിനകരന്റെ പേഴ്‌സനല്‍ ഫോട്ടോഗ്രഫര്‍ക്കും പരിക്കേറ്റു. കാറിന്റെ പിന്‍ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആര്‍കെ നഗര്‍ എംഎല്‍എയും അമ്മ മക്കള്‍ മുന്നേറ്റ കഴഗം പാര്‍ട്ടി അധ്യക്ഷനുമായ ടിടിവി ദിനകരന്റെ വീടിനും വാഹനത്തിനും നേരെ പെട്രോള്‍ ബോംബ് ആക്രമണം. ദിനകരന്റെ ചെന്നൈ അഡയാറിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയാണ് അക്രമികള്‍ രണ്ട് പെട്രോള്‍ ബോംബുകളെറിഞ്ഞത്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായിട്ടില്ല. സംഭവസമയം ദിനകരന്‍ കാറിലുണ്ടായിരുന്നില്ല. ഡ്രൈവര്‍ക്കും ദിനകരന്റെ പേഴ്‌സനല്‍ ഫോട്ടോഗ്രഫര്‍ക്കും പരിക്കേറ്റു. കാറിന്റെ പിന്‍ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എഐഎഡിഎംകെയില്‍ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ ദിനകരന്‍ പിന്നീട് പാര്‍ട്ടി വിട്ട് അമ്മ മക്കള്‍ മുന്നേറ്റ കഴഗം രൂപീകരിക്കുകയായിരുന്നു. ജയലളിതയുടെ മണ്ഡലമായ ചെന്നൈ ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭയിലെത്തുകയും ചെയ്തു.

(ഫോട്ടോ – എഎന്‍ഐ)

This post was last modified on July 29, 2018 2:50 pm

Related Post
Leave a Comment