X

രാജസ്ഥാന്‍ ആരോഗ്യവകുപ്പില്‍ മുസ്ലിം ജീവനക്കാരുടെ കണക്കെടുപ്പ്

ഡിസംബര്‍ 14 മുമ്പായി ശേഖരിച്ച വിവരം കേന്ദ്രത്തിന് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 2005 ല്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമാണ് സര്‍വ്വെ എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ എന്തിനുവേണ്ടിയാണ് വിവര ശേഖരണമെന്ന് സര്‍ക്കുലറില്‍ പറയുന്നില്ല

രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന മുഴുവന്‍ മുസ്ലിം ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചു. നംബര്‍ 30 നാണ് സംസ്ഥാന ജോയന്റ് ഡയറക്ടര്‍ ബി എല്‍ സൈനി മെഡിക്കല്‍ ചീഫുമാര്‍, ആരോഗ്യവിഭാഗം ജില്ലാ മേധാവികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അധികാരികള്‍ എന്നിവര്‍ക്ക് കത്തയച്ചത്. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രതകാരമാണ് കണക്കെടുപ്പെന്നാണ് ലഭിക്കുന്ന വിവരം.

രാജസ്ഥാനിലെ താലിബാന്‍ റിപ്പബ്ലിക്

ഡിസംബര്‍ 14 മുമ്പായി ശേഖരിച്ച വിവരം കേന്ദ്രത്തിന് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 2005 ല്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമാണ് സര്‍വ്വെ എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ എന്തിനുവേണ്ടിയാണ് വിവര ശേഖരണമെന്ന് സര്‍ക്കുലറില്‍ പറയുന്നില്ല. മുസ്ലിം ജീവനക്കാരുടെ പേരുവിവരങ്ങള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ടുളള സര്‍ക്കുലര്‍ ലഭിച്ചു. എന്തിണാണെന്ന് അതില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ ഓഫീസറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു.

ചുട്ടുകൊല; പ്രതിയുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ സംഭാവന; അനുകൂല പ്രകടനങ്ങളും

This post was last modified on December 14, 2017 8:54 am