X

ജയരാജന്‍ അന്വേഷിച്ചു; കെബിപിഎസ് എംഡി സ്ഥാനത്ത് നിന്നും തച്ചങ്കരി തെറിച്ചു

പാഠപുസ്തകങ്ങള്‍ അച്ചടിച്ചത് നിലവാരമില്ലാത്ത കടലാസിലാണെന്നുളള പരാതി ജീവനക്കാര്‍ ജയരാജനെ അറിയിച്ചു. അച്ചടിയന്ത്രങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടെന്നും അദ്ദേഹത്തിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു

കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി എംഡി സ്ഥാനത്ത് നിന്നും ടോമിന്‍ ജെ തച്ചങ്കരി തെറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവൈറ്റ് സെക്രട്ടറി എംവി ജയരാജന്റെ അന്വേഷണത്തിലാണ് നടപടി. തച്ചങ്കരിയുടെ ഇടപാടുകളെ സംബന്ധിച്ച് സിഐടിയും നേതാക്കള്‍ നേരത്തെ തന്നെ പരാതികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു.

അതേത്തുടര്‍ന്ന് അന്വേഷണത്തിനായി മുഖ്യമന്ത്രി തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയെ ഏല്‍പ്പിക്കുകയായിരുന്നു. അവര്‍ പ്രസ് സന്ദര്‍ശിച്ച് ക്രമക്കേട് മനസിലാക്കി. തുടര്‍ന്നുളള അന്വേഷണത്തിന് എംവി ജയരാജന് ചുമതല നല്‍കി. സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറിയും കെബിപിഎസിലെ യുണിയന്‍ പ്രസിഡന്റുമായ സക്കീര്‍ ഹുസൈന്‍ പോലും അറിയാതെയായിരുന്നു ജയരാജന്റെ കെബിപിഎസ് സന്ദര്‍ശനം.

പാഠപുസ്തകങ്ങള്‍ അച്ചടിച്ചത് നിലവാരമില്ലാത്ത കടലാസിലാണെന്നുളള പരാതി ജീവനക്കാര്‍ ജയരാജനെ അറിയിച്ചു. അച്ചടിയന്ത്രങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടെന്നും അദ്ദേഹത്തിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഗുണമേന്മയില്ലെന്ന് പറഞ്ഞ് മണിപ്പാലിലെ ഒരു പ്രസ് മടക്കിയ ഏഴര കോടിയുടെ പ്രസാണ് വാങ്ങിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇതെതുടര്‍ന്നാണ് മാനേജിങ് ഡയരക്ടര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കിയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീണ്ടും വീണ്ടും ലഡു പൊട്ടിക്കാന്‍ ഇനി തച്ചങ്കരിക്കാകുമോ?

This post was last modified on November 20, 2017 8:24 am