X

ടൊറന്റോ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; പരിക്കേറ്റ 10 വയസുകാരി മരിച്ചു

വെടിവയ്പില്‍ പരിക്കേറ്റ 13 പേര്‍ ചികില്‍സയിലാണ്. ചിലരുടെ നില ഗുരുതരമാണ്.

കാനഡയിലെ ടൊറന്റോയില്‍ ഞായറാഴ്ച രാത്രി നഗരത്തിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന പത്തു വയസുകാരി മരിച്ചതോടെയാണിത്. നേരത്തെ ഒരു 18 വയസുകാരി കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഗ്രീക്ക് ടൗണില്‍ ഡാന്‍ഫോര്‍ത്ത് അവന്യുവിലെ ഒരു റസ്റ്ററന്റിലേക്കാണ് അക്രമി ആദ്യം വെടിയുതിര്‍ത്തത്. കറുപ്പ് നിറത്തിലുള്ള വേഷവും തൊപ്പിയുമണിഞ്ഞ് സാമാന്യം വേഗത്തില്‍ നടക്കുകയായിരുന്ന യുവാവ് റസ്റ്ററന്റിന് സമീപം എത്തിയപ്പോള്‍ കൈത്തോക്ക് എടുത്ത് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്ത വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമിയെ നൂറു മീറ്ററോളം അകലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ 13 പേര്‍ ചികില്‍സയിലാണ്. ചിലരുടെ നില ഗുരുതരമാണ്.

This post was last modified on July 24, 2018 8:12 am

Related Post
Leave a Comment