X

ശശികലയെ പുറത്താക്കല്‍; അണ്ണാഡിഎംകെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ ഇന്ന്

കൗണ്‍സില്‍ റദ്ദാക്കണമെന്ന ദിനകരന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു

അണ്ണാ ഡിഎംകെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ ഇന്ന് ചെന്നൈയില്‍ കൂടും. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുന്ന തീരുമാനം ഉണ്ടായേക്കുമെന്ന വാര്‍ത്തയാണ് ഇന്നത്തെ ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ വാര്‍ത്താ പ്രാധാന്യം. ജനറല്‍ കൗണ്‍സില്‍ തടയണമെന്നാവശ്യപ്പെട്ട് ടിടിവി ദിനകരന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ഇന്നു തന്നെ ശശികലയെ പുറത്താക്കാനുള്ള പ്രമേയം പളനിസാമി-പനീര്‍ശൈല്‍വം വിഭാഗങ്ങള്‍ പാസാക്കിയെടുക്കും എന്നു തന്നെയാണ് കരുതുന്നത്. അതേസമയം സര്‍ക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി തന്നെ നില്‍ക്കുകയാണ് ദിനകരന്‍.

ഇന്നലെ ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടി മേല്‍നോട്ടത്തിനായി തെരഞ്ഞെടുത്ത സ്റ്റിയറിംഗ് കമ്മിറ്റിയുടെ സെക്രട്ടറിയായി ഉപ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തേയും ഡെപ്യൂട്ടി സെക്രട്ടറിയായി മുഖ്യമന്ത്രി പളനിസാമിയേയും തെരഞ്ഞെടുത്ത നടപടിക്കും അംഗീകാരം നല്‍കും.

എന്നാല്‍ ദിനകരന്റെ ഹര്‍ജി കോടതി തള്ളിയെങ്കിലും ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ അന്തിമവിധി കോടതിയാകും പുറപ്പെടുവിക്കുക. കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ കോടതിയെ അറിയിക്കണം എന്നു പറഞ്ഞിട്ടുണ്ട്.

Related Post
Leave a Comment