X

‘ഞാന്‍ മന്ത്രവാദം ചെയ്തിട്ടില്ല, അമ്മയും ലേഖയും തമ്മില്‍ വഴക്കുണ്ടാകുമായിരുന്നു’; നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ലേഖയുടെ ഭര്‍ത്താവിന്റെ മൊഴി

അറസ്റ്റിലായവരില്‍ ചന്ദ്രനെ മാത്രമാണ് മൃതദേഹങ്ങള്‍ കാണിക്കാന്‍ കൊണ്ടുവന്നത്

താന്‍ മന്ത്രവാദം ചെയ്തിട്ടില്ലെന്നും അമ്മയും ലേഖയും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടാകുമായിരുന്നുവെന്നും നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍. തങ്ങള്‍ക്കിടയില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ചന്ദ്രന്‍ അറിയിച്ചു. ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി വീട്ടിലെത്തിച്ചപ്പോഴാണ് പോലീസ് കസ്റ്റഡിയിലുള്ള ചന്ദ്രനെയും കൊണ്ടുവന്നത്.

ലേഖയുടെ ആത്മഹത്യക്കുറിപ്പില്‍ ചന്ദ്രനും ബന്ധുക്കളുമാണ് ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ചന്ദ്രനെ മാത്രമാണ് മൃതദേഹങ്ങള്‍ കാണിക്കാന്‍ കൊണ്ടുവന്നത്. ഇന്നലെ ഉച്ചയോടെയാണ് ലേഖയും മകള്‍ വൈഷ്ണവിയും കിടപ്പുമുറിയില്‍ വച്ച് മണ്ണണ്ണയൊഴിച്ച് തീകൊളുത്തിയത്. വൈഷ്ണവി സംഭവ സ്ഥലത്തും ലേഖ മെഡിക്കല്‍ കോളേജില്‍ വച്ചും മരിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വൈഷ്ണവിയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലെത്തിച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ലേഖയും, മകളും ആത്മഹത്യ ചെയ്ത മുറിയുടെ ചുമരില്‍നിന്ന് ലഭിച്ച ആത്മഹത്യകുറിപ്പില്‍ ലേഖ ഇങ്ങനെ എഴുതിയിരുന്നു.

read more:മന്ത്രവാദം, നിരന്തര പീഡനം, അപവാദ പ്രചരണം: ബാങ്കിന്റെ സമ്മര്‍ദ്ദത്തിനൊപ്പം ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതാണ്

‘എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭര്‍ത്താവ്, കാശി, ശാന്ത ഇവര്‍ ആണ്. ഞാന്‍ വന്ന കാലം മുതല്‍ അനുഭവിക്കുന്നതാണ്. ഈ ലോകം മൊത്തവും എന്നെയും മോളെയും പറ്റി പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. എന്നെ സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ എന്നെ വിഷം തന്ന് കൊല്ലാന്‍ നോക്കി. എന്റെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദികളുടെ അടുത്തുകൊണ്ടുപോയി മന്ത്രവാദം ചെയ്തു. എന്നിട്ട് അവസാനം എന്റെ വീട്ടില്‍ കൊണ്ട് വിട്ടിട്ട് പോയി. എന്റെ വീട്ടുകാര്‍ ആണ് എന്നെ രക്ഷിച്ചത്. കൃഷ്ണമ്മ കാരണം ഈ വീട്ടില്‍ എന്നും വഴക്കാണ്. നേരം വെളുത്താല്‍ ഇരുട്ടുന്നത് വരെ എന്നെയും മോളെയും പറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നത് നിന്നെയും മോളെയും ഞാന്‍ കൊല്ലും എന്നാണ്.

read more:എന്റേയും മോളുടെയും മരണത്തിനു കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്: നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ലേഖയുടെ ആത്മഹത്യാ കുറിപ്പ്

കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ നിന്നപ്പോഴും അവിടെയും തടസ്സം നില്‍ക്കുന്നത് കൃഷ്ണമ്മയാണ്. അവരുടെ ആല്‍ത്തറ ഉണ്ട്. അവര് നോക്കിക്കൊള്ളും നീ ഒന്നും പേടിക്കണ്ട. അവര്‍ വസിക്കുന്ന മണ്ണ് അവര്‍ നോക്കിക്കൊള്ളും എന്ന് പറഞ്ഞ് മോനെ തെറ്റിക്കും. നാട്ടുകാരുടെ കടം വാങ്ങിയത് ചന്ദ്രന്‍ (അതായത് ഭര്‍ത്താവ് അറിയാതെ ഞാന്‍ അഞ്ചു രൂപ നാട്ടുകാരുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. അയച്ച പൈസ മകന് അറിയാം ഞാന്‍ ബാങ്കിലും നാട്ടുകാര്‍ക്ക് പലിശയും കൊടുത്തു. 22 ആയിരം രൂപയാണ് ശമ്പളം രണ്ട് ലോണ്‍, പിന്നെ പലിശക്കാര്‍ ഞാന്‍ എന്തു ചെയ്തുവെന്ന് ഭര്‍ത്താവിന് അറിയാം. ഇപ്പോള്‍ ഒമ്പത് മാസം ആയി ഭര്‍ത്താവ് വന്നിട്ട്. അതിന് ശേഷം ബാങ്കില്‍ നിന്നും നോട്ടീസ് ഒട്ടിച്ചു. പത്രത്തില്‍ ഇട്ടു. എന്നിട്ടും എന്റെ ഭര്‍ത്താവ് ബാങ്കില്‍ ചെന്ന് അന്വേഷിക്കുകയോ ഒന്നും ചെയ്തില്ല. അയച്ച പേപ്പര്‍ കൊണ്ടുവന്ന് ആല്‍ത്തറയില്‍ വച്ച് പൂജിക്കുന്നതാണ് അമ്മയുടെയും മോന്റെയും ജോലി. ഭാര്യ എന്ന ഒരു സ്ഥാനം എനിക്ക് ഇതുവരെയും തന്നിട്ടില്ല.

read more:നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ഭര്‍ത്താവ് ചന്ദ്രനും അമ്മയും കസ്റ്റഡിയില്‍

മന്ത്രവാദി പറയുന്ന വാക്കുകേട്ട് എന്നെ വന്നു ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്യും. അമ്മേടെ മുന്നില്‍ ആളാകാന്‍ എന്റെ ഭര്‍ത്താവ് എന്തും ചെയ്യും. എനിക്കോ എന്റെ കൊച്ചിനോ ആഹാരം കഴിക്കാന്‍ പോലും ഒരു അവകാശം ഇല്ല. ഇതിനും എല്ലാം കാരണം കൃഷ്ണമ്മയും എന്റെ ഭര്‍ത്താവും ശാന്തയും കാശിയുമാണ്. എന്റെ ഭര്‍ത്താവിനെ പറഞ്ഞ് തിരിപ്പിച്ച് എന്നെയും കൊച്ചിനെയും മന്ത്രിവാദിയുടെ അടുത്തുകൊണ്ടാക്കാന്‍ ശ്രമിച്ചു. ഈ വീട്ടില്‍ പോലും മന്ത്രവാദം നടത്തിയിട്ടുണ്ട്. ശാന്ത ചന്ദ്രനെക്കൊണ്ട് പെണ്ണ് കെട്ടിക്കാന്‍ നോക്കുകയാണ്. മോള്‍ക്ക് 18 വയസ്സായി. ശാന്തയ്ക്ക് എന്തിന്റെ സുഖക്കേട് ആണ് എന്നറിയില്ല.

read more:ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു; സംസ്‌കാരം നിര്‍വഹിക്കുന്നത് ലേഖയുടെ സഹോദരിയുടെ മകന്‍

നാട്ടുകാര്‍ അറിയണം എന്റെയും മകളുടെയും മരണകാരണം ഈ നാലു പേര്‍ ആണ്. കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍. ഞങ്ങളെ ജീവിക്കാന്‍ ഇവര്‍ അനുവദിക്കുകയില്ല’.

This post was last modified on May 15, 2019 3:46 pm