X

കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷം: കുടകില്‍ നിരോധനാജ്ഞ

നിരോധനാജ്ഞ ലംഘിച്ച് ഹൂബ്ലിയിലും കുടകിലും പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കിടെ കര്‍ണാടകത്തില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ഇതേതുടര്‍ന്ന് കുടകില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ച് ഹൂബ്ലിയിലും കുടകിലും പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

ഇന്ന് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ ഇന്നലെയും ബിജെപി വിമര്‍ശിച്ചു. ടിപ്പു സുല്‍ത്താന്‍ രാജ്യസ്‌നേഹിയായിരുന്നുവെന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ നിരവധി യുദ്ധങ്ങള്‍ നയിച്ചെന്നുമാണ് കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കിയത്. അതേസമയം ടിപ്പു നിരവധി കുടകരെ കൊന്നൊടുക്കിയെന്നും ക്രൂരനായ ഭരണാധികാരിയായിരുന്നുവെന്നുമാണ് ബിജെപി ആരോപിക്കുന്നത്.

ഫാഷിസം ടിപ്പുവിനെ തേടിയെത്തുമ്പോള്‍

ടിപ്പുവിന്റെ ഓര്‍മ്മകളുടെ പടയോട്ടം

This post was last modified on November 10, 2017 6:22 pm