X

ഡോ. രാജന്‍ ഗുരുക്കള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍

എം ജി സര്‍വ്വകലാശാല മുന്‍ പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ വര്‍ഗ്ഗീസാണ് മെംബര്‍ സെക്രട്ടറി

എം ജി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും ചരിത്ര പണ്ഡിതനുമായ ഡോ. രാജന്‍ ഗുരുക്കള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍. എം ജി സര്‍വ്വകലാശാല മുന്‍ പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ വര്‍ഗ്ഗീസാണ് മെംബര്‍ സെക്രട്ടറി.

ഉപദേശക സമിതി, ഭരണസമിതി, കാര്യനിര്‍വ്വഹണ സമിതി എന്നിങ്ങനെ ത്രിതല സംവിധാനത്തോടെയാണ് കൗണ്‍സില്‍ പുനസംഘടിപ്പിച്ചിരിക്കുന്നത്. റൂസ പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ ഘടനാപരമായ മാറ്റങ്ങളാണ് കൗണ്‍സിലില്‍ വരുത്തിയിരിക്കുന്നത്.

പ്രഭാത് പട്നായിക്ക്, സായ്നാഥ്, കവി സച്ചിദാനന്ദന്‍, എം എസ് വല്യത്താന്‍ തുടങ്ങിയവര്‍ ഉപദേശക സമിതിയിലുണ്ട്. വിദ്യാഭ്യാസ മന്ത്രി കൗണ്‍സില്‍ അദ്ധ്യക്ഷനും ഉപദേശക സമിതിയുടെ അദ്ധ്യക്ഷന്‍ മുഖ്യമന്ത്രിയുമായിരിക്കും.

Related Post
Leave a Comment