X

തേജസ് വിമാനത്തിന്റെ ഇന്ധനടാങ്ക് അടര്‍ന്ന് വീണത് കൃഷിസ്ഥലത്തേക്ക്

1200 ലിറ്റര്‍ പെട്രോള്‍ ടാങ്ക് ആകാശത്തുനിന്ന് വീഴുന്നത് കണ്ട് തമിഴ്‌നാട്ടിലെ ഇറുഗുര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ ആദ്യം ഞെട്ടുകയാണ് ചെയ്തത്. എന്നാല്‍ ഇത് തേജസ് വിമാനത്തിന്റെ ഇന്ധന ടാങ്കാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ധന ടാങ്ക് പൊട്ടിവീണതിനെ തുടര്‍ന്ന് വ്യേമസേനയുടെ സുലൂര്‍ സ്റ്റേഷനില്‍ വിമാനം സുരക്ഷിതമായി ഇറക്കി.

ടാങ്ക് വന്നുവീണ സ്ഥലത്ത് ഗര്‍ത്തവും ചെറിയ തോതിലുള്ള തീപിടിത്തവും ഉണ്ടായി. ആര്‍ക്കും പരിക്കുകളില്ലെന്ന് പോലീസ് പറയുന്നു.

ജൂണ്‍ എട്ടിന് സമാനരീതിയിലുള്ള സംഭവം ഗോവ വിമാനത്താവളത്തില്‍ നടന്നിരുന്നു. പറന്നുയരുന്നതിനിടെ പോര്‍വിമാനത്തിന്റെ ഇന്ധന ടാങ്ക് വേര്‍പെട്ട് റണ്‍വേക്ക് തീപിടിക്കുകയായിരുന്നു അന്ന്. ഇതെ തുടര്‍ന്ന് ഗോവ വിമാനത്താവളം ഒരുമണിക്കൂറോളം അടച്ചിട്ടിരുന്നു.

പള്ളിത്തർക്കം: വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുമെന്ന് സുപ്രീം കോടതി, കേരള സർക്കാറിന് വിമർശനം

This post was last modified on July 2, 2019 1:11 pm