ശബരിമല വിഷയത്തില്‍ പന്തളം രാജകൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയ്ക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കുമെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ശശികുമാര വര്‍മ്മ കള്ളനാണെന്നാണ് മന്ത്രി പറഞ്ഞത്. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചുകിട്ടുമോയെന്ന് ശശികുമാര വര്‍മ്മ സംശയം ഉന്നയിച്ചത്.
പന്തളം കൊട്ടാര പ്രതിനിധിയാകാനോ കൊട്ടാരകാര്യങ്ങളില്‍ ഇടപെടാനോ ശശികുമാര വര്‍മ്മയ്ക്ക് അധികാരമില്ലെന്നും മന്ത്രി വിമര്‍ശിച്ചു. അദ്ദേഹം കൊട്ടാരത്തിന് പുറത്ത് താമസിച്ച വ്യക്തിയാണ്. പഴയ എസ്എഫ്‌ഐ ഭാരവാഹിയാണ്. അയ്യപ്പനെ കൊല്ലാന്‍ വനത്തിലേക്ക് വിട്ടതാണ് പന്തളം കൊട്ടാരത്തിന്റെ പാരമ്പര്യമെന്നും സുധാകരന്‍ വിമര്‍ശിക്കുന്നു.
ഭക്തികൊണ്ടല്ല സാമ്പത്തിക താല്‍പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങി കിടക്കുന്നതെന്നാണ് കണ്ഠരര് രാജീവരെ കുറിച്ച് മന്ത്രി വിമര്‍ശിച്ചത്.
Leave a Comment