X

യൂണിവേഴ്‌സിറ്റി കോളേജ്: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഗവര്‍ണറെ കണ്ടു

സംഭവത്തില്‍ ശക്തമായ നിലാപാട് എടുക്കുന്നുവെന്ന് മന്ത്രി ഗവര്‍ണറെ അറിയിച്ചു

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളും വ്യാജരേഖാ ചമയ്ക്കല്‍ ആരോപണങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. സംഭവത്തില്‍ ശക്തമായ നിലാപാട് എടുക്കുന്നുവെന്ന് മന്ത്രി ഗവര്‍ണറെ അറിയിച്ചു. ഇതിനായി കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതായും ഗവര്‍ണറെ അറിയിച്ചു. കുറ്റവാളികള്‍ ആരായാലും നടപടി ഉറപ്പാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ അഖില്‍ എന്ന വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റത്. കോളേജിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയായിരുന്നു സംഭവം. കേസില്‍ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം എന്നിവരാണ് അറസ്റ്റിലായത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് യൂണിവേഴ്‌സിറ്റി ഉത്തരപേപ്പറുകളും ഒരു അധ്യാപകന്റെ വ്യാജ സീലും കണ്ടെത്തി. ഇത് കൂടാതെ പി എസ് സി നടത്തിയ പരിശോധനയില്‍ ഒന്നാം റാങ്ക് നേടിയ ശിവരഞ്ജിത്ത് സമര്‍പ്പിച്ച സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് കണ്ടെത്തി.

ഇതോടെയാണ് സംഭവം വിവാദമായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വൈസ് ചാന്‍സിലറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

read more:13കാരിയെ പീഡിപ്പിച്ച പ്രതിയെ റിയാദില്‍ പോയി പൊക്കി മെറിന്‍ ജോസഫ് ഐപിഎസ്

This post was last modified on July 16, 2019 6:43 pm