X

പിന്നോക്ക സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം ഇല്ലാത്ത ബജറ്റ് നിരാശജനകം

പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന് 10 കോടി രൂപയും 20 ശതമാനമുള്ള മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന് 42 കോടി രൂപയും അനുവദിച്ചത് തന്നെ കടുത്ത അവഗണന

ധനകാര്യമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് നിരാശ നല്‍കുന്ന ബജറ്റാണെന്ന് കേരള വണിക വൈശ്യ സംഘം സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍. 81 സമുദായങ്ങളില്‍പ്പെട്ട ജനസംഖ്യയില്‍ ഏകദേശം 50 ശതമാനത്തിന് മുകളില്‍ വരുന്ന പിന്നോക്ക സമുദായ ക്ഷേമത്തിന് വേണ്ടി ബജറ്റില്‍ മൊത്തം അനുവദിച്ചിരിക്കുന്നത് 114 കോടി രൂപ മാത്രമാണ്.

അതില്‍ 470 കോടി രൂപ ഒഇസി സ്‌കോളര്‍ഷിപ്പ് ഈ വര്‍ഷം കുടിശ്ശിക ഉള്‍പ്പെടെ കൊടുത്തു തീര്‍ക്കുവാന്‍ വേണമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞയിടത്ത് വെറും 53 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന് 10 കോടി രൂപയും 20 ശതമാനമുള്ള മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന് 42 കോടി രൂപയും അനുവദിച്ചത് തന്നെ കടുത്ത അവഗണനയാണെന്നും കുട്ടപ്പന്‍ ചെട്ടിയാര്‍ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളുടെ പുനരധിവാസത്തിനും ഒഇസി സ്‌കോഷര്‍ഷിപ്പ് എന്നിവയ്ക്കും കൂടുതല്‍ തുക ഈ സമ്മേളന കാലയളവില്‍ തന്നെ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും കുട്ടപ്പന്‍ ചെട്ടിയാര്‍ ആവശ്യപ്പെട്ടു.

This post was last modified on January 31, 2019 3:55 pm