X

ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്ന് കോടിയേരി; സിപിഎം ഹര്‍ത്താലുകള്‍ ഇനി അത്യാവശ്യത്തിന് മാത്രം

പ്രധാനമന്ത്രി കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും കോടിയേരി

കേരളത്തില്‍ ഹര്‍ത്താലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഇനി അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയുള്ളൂവെന്നും കോടിയേരി വ്യക്തമാക്കി.

ഹര്‍ത്താലുകള്‍ ജനവിരുദ്ധമാകരുതെന്നാണ് കോടിയേരി ആവശ്യപ്പെടുന്നത്. അഭിപ്രായ സമന്വയത്തിന് സിപിഎം മുന്‍കൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹര്‍ത്താലില്‍ നിന്നും വിദേശ ടൂറിസ്റ്റുകളെ ഒഴിവാക്കണമെന്നും കോടിയേരി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും കോടിയേരി ആരോപിച്ചു. പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നത് അസാധാരണമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണ് വേണ്ടത്.

ഹര്‍ത്താല്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനാണ് ബിജെപിയുടെ ശ്രമമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.