ശ്രീകൃഷ്ണ ജയന്തി ദിവസം നടന്ന ശോഭായാത്രയുടെ പേരില്‍ മൂന്ന് വയസ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെ പീഡിപ്പിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ട ശ്രീകാന്ത് ഉഷ പ്രഭാകരന് വധഭീഷണി. പയ്യന്നൂരില്‍ ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണനായി ചിത്രീകരിക്കാന്‍ കുട്ടിയെ കൃത്രിമമായി നിര്‍മ്മിച്ച ആലിലയില്‍ കയര്‍ കൊണ്ട് കെട്ടിവച്ച് നഗരം ചുറ്റിച്ചതാണ് ശ്രീകാന്ത് പുറത്തുവിട്ട ചിത്രം.
രണ്ടര മണിക്കൂറോളമാണ് കുട്ടിയെ കെട്ടിവച്ച് വെയില്‍ കൊള്ളിച്ചത്. ചൂട് സഹിക്കാതെ കുട്ടി ഇടയ്ക്ക് അസ്വസ്ഥാനാകുന്നുണ്ടായിരുന്നുവെന്നും ഇന്നലെ ഫോട്ടോയ്‌ക്കൊപ്പം ശ്രീകാന്ത് കൊടുത്ത കുറിപ്പില്‍ പറഞ്ഞിരുന്നു. വധഭീഷണിയുള്ള കാര്യവും ശ്രീകാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ്. ശോഭായാത്രയുടെ രാഷ്ട്രീയം എന്താണെന്നും സംഘപരിവാര്‍ ശക്തികളാണ് അതിന് പിന്നില്‍ രഹസ്യ അജണ്ടയുമായി നിലകൊള്ളുന്നതെന്നും നമുക്കെല്ലാം അറിയാവുന്നതാണെന്നും ശ്രീകാന്തിന്റെ പോസ്റ്റില്‍ പറയുന്നു.
ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണനാക്കാന്‍ കുഞ്ഞിനെ കെട്ടിയിട്ടത് മണിക്കൂറുകള്‍: വ്യാപക പ്രതിഷേധം
നഗ്നമായ ശിശു പീഡനമാണ് ഇന്നലെ നടന്നിട്ടുള്ളത്. അത് അറിയിക്കേണ്ടവരെ അറിയിച്ചിട്ടും ഇത്രയധികം ചര്‍ച്ച ചെയ്തിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നുള്ളത് നമ്മുടെ നിയമ സംവിധാനങ്ങളും അധികാര കേന്ദ്രങ്ങളും എത്രത്തോളം ഹിന്ദുത്വ ശക്തികള്‍ക്ക് കീഴ്‌പ്പെട്ടാണ് അല്ലെങ്കില്‍ ഭയന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുന്നതാണ്. ഈ രാജ്യത്ത് എല്ലാക്കാലത്തും ഇരട്ട നീതിയാണ് നിലനിന്നു പോന്നിട്ടുള്ളതെന്നും ശ്രീകാന്ത് പോസ്റ്റില്‍ ആരോപിക്കുന്നു.
അതേസമയം നെറ്റ്‌കോളിലൂടെ വരുന്ന ഭീഷണികളെ താന്‍ വകവയ്ക്കുന്നില്ലെന്നും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ അവസാനം വരെയും അതിനെതിരെ എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെന്തും ചെയ്യുമെന്നും ശ്രീകാന്ത് പറയുന്നു. ഒരുകാലത്തും മരണത്തെ ഭയന്ന് ഞങ്ങളാരും നിങ്ങള്‍ക്കെതിരായ സമരത്തില്‍ നിന്നും വ്യതിചലിക്കാന്‍ പോകുന്നില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
This post was last modified on September 14, 2017 11:09 am
Leave a Comment