X

പിജെ കുര്യന്റെ കുറ്റപ്പെടുത്തല്‍ കാര്യങ്ങള്‍ മനസിലാക്കാതെ: ഉമ്മന്‍ ചാണ്ടി

മാണി തിരിച്ചുവരണമെന്നത് പൊതുവികാരമാണ്‌. ഇതിന് മുമ്പും യുഡിഎഫില്‍ വിട്ടുവീഴ്ചയുണ്ടായിട്ടുണ്ട്

രാജ്യസഭാ സീറ്റ് വിവാദത്തില്‍ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് താല്‍ക്കാലിക അഡ്ജസ്റ്റ്‌മെന്റാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇനി രണ്ട് രാജ്യസഭാ സീറ്റ് കിട്ടിയാല്‍ രണ്ടും കോണ്‍ഗ്രസ് എടുക്കും. മുന്നണിയെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഇപ്പോഴത്തെ അഡ്ജസ്റ്റ്‌മെന്റ്.

ഇതിന് മുമ്പും യുഡിഎഫില്‍ വിട്ടുവീഴ്ചകളുണ്ടായിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത് സംബന്ധിച്ച് പി ജെ കുര്യന്റെ കുറ്റപ്പെടുത്തല്‍ കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസഭ സീറ്റ് മാണിയ്ക്ക് നല്‍കിയതും കേരളകോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുന്നത് തനിക്കെതിരെയുള്ള ഉമ്മന്‍ ചാണ്ടിയുടെ ഗൂഡാലോചനയാണെന്ന് ഇന്നലെ കുര്യന്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റിനോട് സംസാരിച്ചാല്‍ അദ്ദേഹത്തിനത് ബോധ്യമാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തീരുമാനമെടുത്തത് ഞങ്ങളാണ്. ഹൈക്കമാന്‍ഡ് അത് അംഗീകരിക്കുക മാത്രമായിരുന്നു. മാണിയെ തിരിച്ചെടുത്തത് പൊതുവികാരം മാനിച്ചാണ്. അത് മുന്നണിയ്ക്ക് ഗുണം ചെയ്യും. പരാതിയുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിനെ സമീപിക്കാം.

 

This post was last modified on June 8, 2018 2:05 pm

Related Post
Leave a Comment