X

യതീഷ് ചന്ദ്ര ചെയ്തത് ശരി: ന്യായീകരിച്ച് മുഖ്യമന്ത്രി

പോലീസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്‌

കേന്ദ്രമന്ത്രിയോട് പോലീസ് ഒരിക്കലും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊന്‍ രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര ആദരവോടെ തന്നെയാണ് സംസാരിച്ചത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണമാണ് നടപ്പാക്കിയത്. പോലീസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടരി വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വകക്ഷി യോഗത്തിന് മുമ്പാണ് ജി സുകുമാരന്‍ നായര്‍ വിളിച്ചത്. സര്‍ക്കാര്‍ നിലപാട് വിശദമാക്കിയിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

 

This post was last modified on November 23, 2018 6:58 pm

Related Post
Leave a Comment