X

ആകാശത്ത് പോയ വടി ഏണിവച്ച് വാങ്ങിയതുപോലെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച 51 പേരുടെ പട്ടിക: ശശികുമാര വര്‍മ്മ

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പന്തളം രാജകുടുംബാംഗം

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടേതെന്ന പേരില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച 51 പേരുടെ പട്ടിക സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ അടിയാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ സന്നിധാനത്ത് പറഞ്ഞു. ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുക്കണമെന്നാണ് ഇപ്പോള്‍ ശശികുമാര വര്‍മ്മ പറയുന്നത്.

പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. അതേസമയം നേരത്തെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ പന്തളം കൊട്ടാരം വഴങ്ങിയിരുന്നില്ല. ആകാശത്ത് പോയ വടി ഏണിവച്ച് വാങ്ങിയതുപോലെയാണ് 51 പേരുടെ പട്ടിക സുപ്രിംകോടതിയില്‍ കൊടുത്ത സര്‍ക്കാര്‍ നടപടി. ഇത് ശത്രുക്കളോട് പോലും ചെയ്യരുതെന്നാണ് തന്റെ ആഗ്രഹം. ശബരിമലയില്‍ തിരക്ക് കുറയുന്നത് കൊട്ടാരത്തെ സംബന്ധിച്ച് വേദനാജനകമാണെന്നും ശശികരുമാര വര്‍മ്മ പറഞ്ഞു.

This post was last modified on January 20, 2019 12:49 pm