ശശിക്കെതിരായ നടപടിയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും തുടര്‍ നടപടികള്‍ക്കോ പരസ്യ പ്രതികരണത്തിനോ താനില്ലെന്നും എംഎല്‍എ പി കെ ശശിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയ ഡിവൈഎഫ്‌ഐ നേതാവായ പെണ്‍കുട്ടി പ്രതികരിച്ചു.
പെണ്‍കുട്ടിയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എയായ പി കെ ശശിയെ സിപിഎം സംസ്ഥാന സമിതി ആറ് മാസത്തേക്ക് ഇന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതര സ്വഭാവമുള്ളതാണ് പരാതിയെന്ന് സംസ്ഥാന സമിതി വിലയിരുത്തി. കാര്യമായ നടപടികള്‍ സ്വീകരിക്കാതെ ശശിയെ സംരക്ഷിച്ച് നിര്‍ത്തുമെന്നാണ് ഇന്ന് രാവിലെ വരെ അഭ്യൂഹം പരന്നത്. എന്നാല്‍ കടുത്ത നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചത്.
നാല് മാസത്തിലേറെയായി യുവതി പരാതി നല്‍കിയിട്ട്. പരാതി പൂഴ്ത്താനും നടപടി വൈകിപ്പിക്കാനും ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അച്ചടക്കം പാലിച്ച് പോലീസിന് പരാതി നല്‍കാനോ പരാതി മറ്റേതെങ്കിലും വിധത്തില്‍ പുറത്തുവിടാനോ ഇവര്‍ തയ്യാറായിരുന്നില്ല. ലഘുവായ നടപടിയായാല്‍ പെണ്‍കുട്ടി പരാതി പുറത്തുവിടുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ടായിരുന്നെന്നും വാര്‍ത്തയുണ്ട്.
അതേസമയം ലൈംഗിക അതിക്രമത്തിന് അല്ല ഫോണിലൂടെ മോശമായി സംസാരിച്ചതിനാണ് നടപടിയെടുത്തത്. ഒരു നേതാവിന് യോജിച്ച രീതിയിലല്ല ശശി പെണ്‍കുട്ടിയോട് സംസാരിച്ചതെന്ന് തെളിഞ്ഞതായി തീരുമാനം അറിയിച്ചുകൊണ്ട് പാര്‍ട്ടി അന്വേഷണ കമ്മിറ്റി അംഗം പികെ ശ്രീമതി അറിയിച്ചു.
This post was last modified on November 26, 2018 3:06 pm
Leave a Comment