X

‘കടുത്ത വേദനയോടെ ബിജെപിയില്‍ നിന്നും മാറുന്നു’: ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കഴിഞ്ഞയാഴ്ച അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

ബിജെപി എംപി ശത്രുഘ്‌ന സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിന്‍ഹയുടെ പാര്‍ട്ടി മാറ്റം. കഴിഞ്ഞയാഴ്ച അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

സിന്‍ഹ ഒരു യഥാര്‍ത്ഥ രാഷ്ട്രീയക്കാരനാണെന്നും സത്യം നിര്‍ഭയത്തോടെ പറയുന്ന വ്യക്തിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ ഏറ്റവും നല്ല രാഷ്ട്രീയക്കാരന്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നു. ഇത്രയും കാലം അദ്ദേഹം തെറ്റായ സ്ഥലത്തായിരുന്നു, ഇപ്പോള്‍ ശരിയായ സ്ഥലത്തെത്തിയിരിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യ വിരുദ്ധവും വികസന വിരുദ്ധവുമായ മോദി സര്‍ക്കാരിനെതിരെയാണ് ഈ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.  താന്‍ കടുത്ത വേദനയോടെയാണ് ബിജെപി വിടുന്നതെന്നാണ് ശത്രുഘ്‌ന സിന്‍ഹ ഇതേക്കുറിച്ച് പ്രതികരിച്ചത്.

This post was last modified on April 6, 2019 2:07 pm

Related Post
Leave a Comment