X

ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവുവിന് നേരെ പാര്‍ട്ടി ആസ്ഥാനത്ത് ഷൂ ഏറ്

മലേഗാവ് കൂട്ടക്കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രാഗ്യ സിംഗ് താക്കൂര്‍ ഭോപ്പാലില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു റാവു

ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവും പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിനിടെ ചെരുപ്പേറ്. നരസിംഹ റാവുവിന് നേരെ ചെരുപ്പെറിഞ്ഞത് ശക്തി ഭാര്‍ഗവ എന്ന ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ വേദിയില്‍ നിന്നും പിടികൂടി പുറത്തേക്ക് കൊണ്ടുപോയി.

കാണ്‍പൂര്‍ സ്വദേശിയാണ് ശക്തി ഭാര്‍ഗവ. ബിജെപിയുടെ പത്രസമ്മേളനം നടക്കുമ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ ഇദ്ദേഹം നിശബ്ദനായിരിക്കുകയായിരുന്നു. മലേഗാവ് കൂട്ടക്കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രാഗ്യ സിംഗ് താക്കൂര്‍ ഭോപ്പാലില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു റാവു. ഭാര്‍ഗവ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഭാര്‍ഗവ എറിഞ്ഞ ഷൂ റാവു ഇരിക്കുന്നതിന്റെ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് മാറിപ്പോയത്. തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് റാവുവിന്റെ ആരോപണം.

ജിവിഎല്‍ നരസിംഹ റാവുവിന് നേരെ ആദ്യമായാണ് ആക്രമണമുണ്ടാകുന്നത്. 2016ല്‍ വേദ് ശര്‍മ്മ എന്ന ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ ഷൂവെറിഞ്ഞിരുന്നു. സെക്രട്ടേറിയറ്റില്‍ പത്രസമ്മേളനം നടത്തുന്നതിനിടെയായിരുന്നു ഇത്. രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം കെജ്രിവാളിന് നേരെ നിരവധി തവണയാണ് ആക്രമണമുണ്ടായത്.

മിന്നലാക്രമണത്തെക്കുറിച്ച് കെജ്രിവാള്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബിക്കനീര്‍ ജില്ലയിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറില്‍ വച്ച് രണ്ട് എബിവിപി പ്രവര്‍ത്തകര്‍ ഒക്ടോബര്‍ 16ന് അദ്ദേഹത്തിന് നേരെ മഷി എറിഞ്ഞിരുന്നു.

This post was last modified on April 18, 2019 3:05 pm

Related Post
Leave a Comment