X

9/11 ഇരകള്‍ക്ക് സൌദി അറേബ്യക്ക് എതിരെ കേസ് കൊടുക്കാം

അഴിമുഖം പ്രതിനിധി

2001 സെപ്തംബര്‍ 11നു നടന്ന വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണ ഇരകള്‍ക്ക് തങ്ങള്‍ നേരിട്ട നഷ്ടങ്ങള്‍ക്ക് സൌദി അറേബ്യക്കെതിരെ കേസ് നല്‍കുന്നതിന് അനുവാദം നല്‍കുന്ന ബില്ലിന് യു എസ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. ജസ്റ്റിസ് എഗൈനിസ്റ്റ് സ്പോണ്‍സേഴ്സ് ഓഫ് ടെററിസം ആക്ട് (JASTA) കഴിഞ്ഞ മെയില്‍ യു എസ് സെനറ്റ് പാസാക്കിയിരുന്നു. അതേ സമയം ഈ ബില്‍ യു എസിന്റെ സൌദി അറേബ്യയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബില്ലിനെ അതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെട്ടു.

ഹൈജാക്ക് ചെയ്യപ്പെട്ട വിമാനം ഉപയോഗിച്ച് ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ആക്രമണം നടത്തിയതിന് 15 വാര്‍ഷികം തികയുന്നതിന് രണ്ടു ദിവസം മുന്‍പാണ് ബില്‍ പാസാക്കിയത്. അതേ സമയം പ്രസിഡണ്ട് ഒബാമ ബില്ലിനെ വീറ്റോ ചെയ്യുമെന്ന് വൈറ്റ് ഹൌസ് ആവര്‍ത്തിച്ചു.  

This post was last modified on December 27, 2016 2:29 pm