X

പാമോലിന്‍ കേസില്‍ ഇടപെട്ടത് ജനപ്രതിനിധി എന്ന നിലയില്‍: വിഎസ് അച്യുതാനന്ദന്‍

അഴിമുഖം പ്രതിനിധി

പാമോലിന്‍ കേസില്‍ ഇടപെട്ടത് ജനപ്രതിനിധി എന്ന നിലയിലാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. വിഎസ് സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിഎസ് കേസ് ഉപയോഗിക്കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് വിശദീകരണം. 

തനിക്ക് കേസില്‍ ഇടപെടാന്‍ 2006ല്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ട കാര്യവും അദ്ദേഹം കോടതിയെ അറിയിച്ചു. രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവ സ്പീക്കര്‍ കൈവശം വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അഞ്ച് രേഖകള്‍ കൂടി വിഎസ് കോടതിയില്‍ സമര്‍പ്പിച്ചു.

This post was last modified on December 27, 2016 2:48 pm