X

ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യക്കെതിരെ പാകിസ്താന് 301 റണ്‍സ് വിജയലക്ഷ്യം

അഴിമുഖം പ്രതിനിധി

 ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് നേടി. വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നിവര്‍ നേടിയ അര്‍ദ്ധ സെഞ്ച്വറികളുടെയും മികവിലാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സ്വന്തമായത്. പാകിസ്താനുവേണ്ടി സൊഹൈല്‍ ഖാന്‍ പത്തോവറില്‍ 55 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റുകള്‍ നേടി.

റെയ്‌നയും കോഹിലിയും പുറത്തായതിനു പിന്നാലെ വന്നവര്‍ക്കൊന്നും സ്‌കോറിംഗ് ചലിപ്പിക്കാന്‍ കഴിയാതെ പോയത് ഇന്ത്യക്ക് അവസാന ഓവറുകളില്‍ തിരിച്ചടിയായി. ക്യാപ്റ്റര്‍ ധോണി 18 റണ്‍സിനും ജഡേജ 3 റണ്‍സിനും രഹാനെ റണ്‍സൊന്നും എടുക്കാതെയും പുറത്തായി.

16 റണ്‍സ് എടുക്കുന്നതിനിടയിലാണ് ഇന്ത്യയുടെ അവസാന 4 വിക്കറ്റുകള്‍ നഷ്ടമായത്. ഒരുഘട്ടത്തില്‍ 350 നു മുകളിലേക്ക് പോകുമെന്ന തോന്നിച്ച ഇന്ത്യന്‍ സ്‌കോറിനെ പിടിച്ചുകെട്ടിയത് അവസാന ഓവറുകളില്‍ പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നടത്തിയ മികച്ച പ്രകടനമാണ്.

This post was last modified on December 27, 2016 2:48 pm