X

മീന അലക്‌സാണ്ടറുടെ കവിത: പാശ്ചാത്യ കാല്‍പ്പനികതയും ഇന്ത്യന്‍ ഭക്തിപ്രസ്ഥാന, സൂഫി പാരമ്പര്യങ്ങളും

ഇന്ത്യയിലും ആഫ്രിക്കയിലും യൂറോപ്പിലും യുഎസിലും പടര്‍ന്നിരുന്നതും ഇവിടങ്ങളിലെല്ലാം സ്വത്വം അന്വേഷിച്ചിരുന്നതുമായ സര്‍ഗജീവിതമായിരുന്നു മീന അലക്‌സാണ്ടറുടേത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

അലഹബാദിലെ മലയാളി കുടുംബത്തില്‍ ജനിച്ച് ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന കവിയും എഴുത്തുകാരിയുമായി മാറിയ മീന അലക്‌സണ്ടര്‍ കാന്‍സര്‍ മൂലം നവംബര്‍ 21ന് അന്തരിച്ചിരുന്നു. ഇന്ത്യയിലും ആഫ്രിക്കയിലും യൂറോപ്പിലും യുഎസിലും പടര്‍ന്നിരുന്നതും ഇവിടങ്ങളിലെല്ലാം സ്വത്വം അന്വേഷിച്ചിരുന്നതുമായ സര്‍ഗജീവിതമായിരുന്നു മീന അലക്‌സാണ്ടറുടേത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. ഹണ്ടര്‍ കോളേജില്‍ ദീര്‍ഘകാലം അവര്‍ പ്രൊഫസറായിരുന്നു.

ഫെമിനിസം, പോസ്റ്റ് കൊളോണിയലിസം, പ്രവാസ ജീവിതം, ഓര്‍മ്മ തുടങ്ങിയവയൊക്കെ മീനയുടെ കവിതകള്‍ക്ക് വിഷയങ്ങളായി. നിരവധി കവിതകളും രണ്ട് നോവലുകളും ഫോള്‍ട്ട് ലൈന്‍സ് എന്ന പേരില്‍ ഒരു ഓര്‍മ്മക്കുറിപ്പും അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടു. മീന അലക്‌സാണ്ടറിന്റെ കൃതികളെക്കുറിച്ച് 2005ല്‍ പുറത്തിറങ്ങിയ പഠനമാണ് ‘Passage to Manhattan: Critical Essays on Meena Alexander’. പാശ്ചാത്യ കാല്‍പ്പനികതയും ഇന്ത്യന്‍ ഭക്തിപ്രസ്ഥാന, സൂഫി പാരമ്പര്യങ്ങളും ഇഴ ചേര്‍ന്ന രചനകളാണ് മീന അലക്‌സാണ്ടറുടേത് എന്ന് ആമുഖത്തില്‍ എഡിറ്റര്‍മാരായ ലോപമുദ്ര ബസുവും സിന്തിയ ലീനര്‍ട്‌സും അഭിപ്രായപ്പെടുന്നു.

വായനയ്ക്ക്: https://goo.gl/JmnR7k

This post was last modified on December 2, 2018 4:41 pm