X

ഗൂഗിളും ചതിച്ചു; സ്വകാര്യതയെ ബാധിക്കുന്ന ആപ്പുകള്‍ക്ക് ജി-മെയില്‍ സൗകര്യം ഒരുക്കികൊടുക്കുന്നു!

മറ്റൊരു ആരോപണം ജി-മെയില്‍ അക്കൗണ്ട് ഉടമകളുടെ മെയിലുകള്‍ ഗൂഗിള്‍ ജീവനക്കാര്‍ അനധികൃതമായി കടന്ന് പരിശോധിക്കുന്നുണ്ടെന്നാണ്

ജി-മെയില്‍ അക്കൗണ്ട് ഉടമകളുടെ സ്വകാര്യതയില്‍ നുഴഞ്ഞു കയറാന്‍ അനുവദിക്കുന്നുവെന്ന് ഗൂഗിളിനെതിരെ ഗുരുതര ആരോപണം. വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ഡഗ്ലസ് മക് മില്ലന്റെ റിപ്പോര്‍ട്ട് പ്രകാരം ഉടമകളുടെ ജി-മെയില്‍ അക്കൗണ്ടിലേക്ക് മറ്റ് ആപ്ലിക്കേഷനുകള്‍ക്ക് യഥേഷ്ടം കടന്നു കയറാനുള്ള സൗകര്യം ഗൂഗിള്‍ നില്‍കുന്നുവെന്നാണ്.

ഉദാഹരണമായി ഓണ്‍ലൈന്‍ റീട്ടൈല്‍ സൈറ്റുകള്‍ക്കും, യാത്രകളെ സംബന്ധിച്ച സൈറ്റുകളിലേക്കും ക്ലിക്ക് ചെയ്താല്‍ പോകുന്ന ഓപ്ഷനുകള്‍ ജിമെയിലില്‍ ഉണ്ട്. ഇത്തരത്തില്‍ ഒട്ടേറെ ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിള്‍ സൗകര്യം ചെയ്തു കൊടുക്കുന്നുവെന്നാണ് ആരോപണം. മറ്റൊരു ആരോപണം ജി-മെയില്‍ അക്കൗണ്ട് ഉടമകളുടെ മെയിലുകള്‍ ഗൂഗിള്‍ ജീവനക്കാര്‍ അനധികൃതമായി കടന്ന് പരിശോധിക്കുന്നുണ്ടെന്നാണ്.

ഈ ആരോപണം മുമ്പും വന്നിട്ടുള്ളതാണ്. ഇതിനെ തുടര്‍ന്ന് 2017 തുടക്കത്തില്‍ ഇത്തരത്തില്‍ അക്കൗണ്ട് പരിശോധിക്കാന്‍ സംവിധാനം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും, അത് ഇനിയും നടപ്പിലാക്കിയിട്ടില്ല. ഗൂഗിളിന്റെ ഉപഭോക്താക്കള്‍ ഒരു ബില്ല്യണിലും അധികമാണ്. ഗുരുതര ആരോപണത്തിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ നിജസ്ഥിതി അറിയാന്‍ ഗൂഗിളുമായി ബന്ധപ്പെടുകയാണ്.

വാള്‍ സ്ട്രീറ്റ് ജേര്‍ണലിലെ ഗൂഗിളിന്റെ ‘ഡേര്‍ട്ടി സീക്രട്ട്’ വായിക്കാം-  https://www.wsj.com/articles/techs-dirty-secret-the-app-developers-sifting-through-your-gmail-1530544442

This post was last modified on July 3, 2018 6:03 pm