X

ഉനയില്‍ പ്രതികരിച്ച മോദി ഭീമ കൊറിഗാവില്‍ മിണ്ടാത്തതെന്ത്‌?

താന്‍ ഗുരുജി എന്ന് വിളിക്കുന്ന സംഭാജി ഭിഡെയ്ക്ക് ഈ അക്രമത്തിലും സംഘര്‍ഷങ്ങളിലുമുള്ള പങ്ക് മാത്രമല്ല ഇതിന് കാരണം. മോദിയുടെ വലിയ ഗുരുജിയും ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍ സംഘചാലക് ആയിരുന്ന എംഎസ് ഗോള്‍വാള്‍ക്കറോട് അദ്ദേഹത്തിനുള്ള ബഹുമാനം കൂടിയാണ്.

2016 ഓഗസ്റ്റില്‍ ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കളെ ഗോരക്ഷാ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറിഗാവില്‍ ദലിതര്‍ക്കെതിരെയുണ്ടായ അക്രമത്തില്‍ മോദി നിശബ്ദത തുടരുകയാണ്. ഭീമ കൊറിഗാവിനെക്കുറിച്ച് മോദിക്ക് ഒന്നും പറയാനില്ലേ എന്നാണ് ദലിത് നേതാവ് ജിഗ്നേഷ് മേവാനി ചോദിക്കുന്നത്. താന്‍ ഗുരുജി എന്ന് വിളിക്കുന്ന സംഭാജി ഭിഡെയ്ക്ക് ഈ അക്രമത്തിലും സംഘര്‍ഷങ്ങളിലുമുള്ള പങ്ക് മാത്രമല്ല ഇതിന് കാരണം. മോദിയുടെ വലിയ ഗുരുജിയും ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍ സംഘചാലക് ആയിരുന്ന എംഎസ് ഗോള്‍വാള്‍ക്കറോട് അദ്ദേഹത്തിനുള്ള ബഹുമാനം കൂടിയാണ്.

1818ലെ ഭീമ കോറിഗാവ് യുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കിയ ഡോ.അംബേദ്കറെ യുദ്ധം നടന്ന പ്രദേശത്തെ സ്മാരകത്തില്‍ 1927ല്‍ അംബേദ്കര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനോട് വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ പ്രതികരിക്കുന്നു:

“പൂനെയ്ക്കടുത്ത് ബ്രിട്ടീഷുകാരുണ്ടാക്കിയ ഒരു വിജയസ്തംഭമുണ്ട്. പേഷ്വാകള്‍ക്ക് മേലുള്ള അവരുടെ വിജയം സ്മരിക്കുന്നതിന് വേണ്ടി. ഹരിജനങ്ങളുടെ ഒരു പ്രമുഖ നേതാവ് തന്റെ സമുദായക്കാരായ സഹോദരങ്ങളെ ഈ സ്തംഭത്തിന് കീഴില്‍ നിന്ന് അഭിസംബോധന ചെയ്തു. ഈ സ്തംഭം ബ്രാഹ്മണര്‍ക്ക് മേലുള്ള അവരുടെ വിജയത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വെറുക്കപ്പെടേണ്ട ഒരു അടിമത്ത ചിഹ്നത്തെ വിജയത്തിന്റെ പ്രതീകമായി ഒരു പ്രധാന നേതാവ് ചചിത്രീകരിക്കുന്നത് എത്ര മാത്രം വേദനയുണ്ടാക്കുന്ന കാര്യമാണ് എന്നറിയാമോ. വിദേശ ശക്തിയുടെ അടിമകളായിക്കൊണ്ട് നമ്മുടെ ബന്ധുമിത്രാദികള്‍ക്കെതിരെ പോരാടിയതിനെ നേട്ടമായി കണ്ട് മഹത്വവത്കരിക്കുക. എത്രമാത്രം വെറുപ്പ് കൊണ്ട് അന്ധമായിരിക്കണം അയാളുടെ കണ്ണുകള്‍. എന്തൊരു വികലമായ മനസാണിത്”.

വായനയ്ക്ക്: https://goo.gl/gkn9wq

This post was last modified on January 6, 2018 5:26 pm