X

മരത്തിനു മുകളില്‍ മുന്നു നിലമാളിക; കേടുപാടുകളില്ലാതെ 19 വര്‍ഷം

വായു ചലന ശാസ്ത്രപ്രകാരമാണ് വീടിന്റെ രൂപകല്‍പ്പന നടത്തിയിട്ടുള്ളത്.

വീടു പണിയാന്‍ മരം മുറിക്കുക എന്നത് സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി മരത്തിന്റെ ഒരു ചില്ലപോലും മുറിക്കാതെ മരത്തിനു മുകളില്‍ മൂന്നു നില മാളിക പണിത് വ്യത്യസ്ഥനായ വ്യക്തിയാണ് രാജസ്ഥാനിലെ 87 കാരനായ എഞ്ചിനീയര്‍ കെ പി സിങ്ങ്. 1970 ഐഐടി ബാച്ചുകാരനായ കെപി സിങ്ങ് 1999 ലാണ് വീടു പണിതത്. ഉദയ്പൂരിലെ ചിത്രാക്കോട്ട് നഗറിലെ ഈ വസതി 18 വര്‍ഷങ്ങള്‍ക്ക് ശേഷവും കേടുപാടുകള്‍ ഒന്നും കൂടാതെതന്നെ മരത്തില്‍ തുടരുകയാണ്.

മറ്റ് വീടുകളെ പോലെതന്നെ അടുക്കള, ബാത്ത് റൂം, കിടപ്പുമുറികള്‍ എന്നിവയെല്ലാം മരവീട്ടിലും സാധാരണ പോലെ തന്നെ ഉണ്ട്. എന്നാല്‍ മുറികളുടെ ഒരു കോണില്‍ നിന്നും മറ്റൊരു കോണിലേക്ക് എത്തുന്ന മരക്കൊമ്പുകള്‍ ഈ വീടിന്റെ മാത്രം പ്രത്യേകതയാണ്.

വായു ചലന ശാസ്ത്രപ്രകാരമാണ് വീടിന്റെ രൂപകല്‍പ്പന നടത്തിയിട്ടുള്ളത്. വീടു പണിത ശേഷം നിരവധി തവണ ശക്തമായ കാറ്റ് വീശിയടിച്ചിട്ടു പോലും വീടിന് കേടുപാടുകള്‍ സംഭവിക്കാതിരുന്നത് ഈ നിര്‍മാണ രീതിയാണെന്നും സിങ്ങ് പറയുന്നു. മരത്തിന്റെ ചില്ലകള്‍ക്ക് സമാനന്തരമായാണ് റൂമുകള്‍ നിര്‍മിച്ചിട്ടുള്ളത്.

തന്റെ ചെറുപ്പകാലത്ത് ഇത്തരം ആശയം മറ്റുള്ളവരോട് പങ്കുവയ്ച്ചിരുന്നപ്പോള്‍ തന്നെ കളിയാക്കിയവരായിരുന്നു അധികവും. ഇത് സാധ്യമല്ലെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. എന്നാല്‍ താനിതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നെന്നും സിങ്ങ് പറയുന്നു.

This post was last modified on June 13, 2018 8:01 pm