അഴിമുഖം പ്രതിനിധി
വിവാദ പ്രസംഗ കേസില്‍ ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശന് ആലുവ സിഐ ഓഫീസില്‍ കീഴടങ്ങി ജാമ്യമെടുക്കാന്‍ കൂടെ പോയത് തെറ്റായിപ്പോയെന്ന് ജെഎസ്എസ് നേതാവ് എ എന്‍ രാജന് ബാബു പറഞ്ഞു. ബിഡിജെഎസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും യുഡിഎഫില്‍ നിന്ന് പുറത്താക്കിയ വാര്‍ത്തകള്‍ തെറ്റാണെന്നും രാജന് ബാബു കൂട്ടിച്ചേര്‍ത്തു. ഇന്ന് ജെഎസ്എസ് സെന്റര്‍ യോഗം ആരംഭിക്കുന്നതിന് മുമ്പാണ് രാജന് ബാബു തെറ്റ് ഏറ്റു പറഞ്ഞത്.
വെള്ളാപ്പള്ളിക്കൊപ്പം ജാമ്യമെടുക്കാന്‍ അഭിഭാഷകന് എന്ന നിലയിലാണ് പോയതെന്ന് രാജന് ബാബു വിശദീകരിച്ചെങ്കിലും മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
This post was last modified on December 27, 2016 3:31 pm