X

‘ചില കാഴ്ചകൾ മതി ഒരു ദിവസം മനോഹരമാക്കാൻ’; സിസ്റ്റര്‍ ലിനിയുടെ കുഞ്ഞിന് മമ്മൂട്ടിയുടെ ഉമ്മ

ഒറ്റപ്പെടലിലും വിഷമ സമയത്തും കൂടെ നിന്ന് ആശ്വസിപ്പിച്ച പ്രിയപ്പെട്ടവര്‍ക്കും മാധ്യമ സുഹൃത്തുക്കള്‍ക്കും സര്‍ക്കാരിനും സജീഷ് ചടങ്ങില്‍ നന്ദി പറഞ്ഞു.

നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നഴ്സ് ലിനിയുടെ മകനെ വാരിപ്പുണര്‍ന്ന് മെഗാ സ്റ്റാർ ഉമ്മ നൽകുന്ന വീഡിയോ നവമാധ്യമങ്ങളിൽ വൈറൽ ആകുന്നു. കൈരളി ടിവി സംഘടിപ്പിച്ച ഡോക്ടേഴ്‌സ് അവാര്‍ഡ് ചടങ്ങിലെത്തിയപ്പോഴാണ് ലിനിയുടെ മകനെ മമ്മൂട്ടി കൈകളിലെടുത്ത് ചുംബിച്ച് തന്റെ സ്‌നേഹവും വാത്സല്യവും പ്രകടിപ്പിച്ചത്.

ചടങ്ങില്‍ ലിനിക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. അവാര്‍ഡ് വാങ്ങാന്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനൊപ്പം രണ്ടു മക്കളും വന്നിരുന്നു. ലിനിയുടെ നന്മയെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹറൈനിലെ ഒരുമ കൂട്ടായ്മ സമാഹരിച്ച ഒന്നര ലക്ഷം രൂപയും ലിനിയുടെ ഭര്‍ത്താവ് സജീഷ് കൈമാറി.

ഒറ്റപ്പെടലിലും വിഷമ സമയത്തും കൂടെ നിന്ന് ആശ്വസിപ്പിച്ച പ്രിയപ്പെട്ടവര്‍ക്കും മാധ്യമ സുഹൃത്തുക്കള്‍ക്കും സര്‍ക്കാരിനും സജീഷ് ചടങ്ങില്‍ നന്ദി പറഞ്ഞു.

അഴിമുഖം കോളമിസ്റ്റ് മിനേഷ് രാമനുണ്ണി പ്രസ്തുത വീഡിയോ ഷെയർ ചെയ്തു കൊണ്ട് കുറിച്ച വാക്കുകൾ “ചില കാഴ്ചകൾ മതി ഒരു ദിവസം മനോഹരമാക്കാൻ. നിപയോട്‌ പൊരുതി ജീവൻ വെടിഞ്ഞ പ്രിയ നഴ്സ്‌ ലിനിയുടെ നന്മയെ ആദരിക്കുന്ന ചടങ്ങിൽ വെച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ബഹറൈനിലെ ഒരുമ കൂട്ടായ്മ സമാഹരിച്ച ഒന്നര ലക്ഷം രൂപ കൈമാറുന്ന ലിനിയുടെ ഭർത്താവ്‌ സജീഷ്‌.മനുഷ്യ നന്മയുടെ ഗാഥകൾ ഇങ്ങനെ തുടരുമ്പോൾ ന്യൂസ്‌ 18 പ്രളയ സമയത്ത്‌ പുറത്തിറക്കിയ വീഡിയോവിലെ വരികൾ ഒർമ്മ വരുന്നു.”നന്മയുള്ള ലോകമേ, കാത്തിരുന്നു കാണുകകരളുടഞ്ഞ്‌ വീണിടില്ലിത്‌ കരളുറപ്പുള്ള കേരളം”

നേരത്തെ ലിനിയുടെ നിസ്വാർത്ഥ സേവനം കണക്കിലെടുത്തും കുടുംബ സാഹചര്യം നോക്കിയും ഭർത്താവ് സജീഷിന് സർക്കാർ ജോലി നൽകിയിരുന്നു . സജീഷിനെ പേരാമ്പ്ര കൂത്താളി പ്രൈമറി ആരോഗ്യ കേന്ദ്രത്തിൽ ക്ലർക്കായിട്ടാണ് സജീഷിനെ നിയമിച്ചത്. സജീഷ് തന്റെ ആദ്യ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

ലിനി ഒരു ലോകനായിക; നിങ്ങള്‍ വായിക്കാതിരിക്കരുത് ദ ഇക്കണോമിസ്റ്റ് മാസികയുടെ ഈ ഓര്‍മ്മക്കുറിപ്പ്

നിപാ മുതല്‍ എച്ച1 എന്‍1 വരെ: പരിഭ്രാന്തിയില്‍ നിന്നും പ്രതിരോധത്തിലേക്കുയര്‍ന്ന് ഒരു നാട്

This post was last modified on October 2, 2018 11:55 am