X

ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു (വീഡിയോ)

സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.

ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.

ഉദയ കുമാര്‍ ഉരുട്ടിക്കൊല കേസില്‍ തിരുവനന്തപുരത്തെ സിബിഐ കോടതി സര്‍വീസിലിരിക്കുന്ന രണ്ട് പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ കെ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം സിബിഐ കോടതി വധ ശിക്ഷ വിധിച്ചത്. ഡിവൈഎസ്പി അജിത്ത് കുമാര്‍ പി സാബു എന്നിവര്‍ക്ക് ആറു വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. പ്രതികളിലൊരാളായ ഹരിദാസിന് മുന്നു വര്‍ഷം തടവും കോടതി വിധിച്ചു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ സുപ്രധാന വിധി.

This post was last modified on July 26, 2018 7:12 pm

Related Post
Leave a Comment