X

സിഡിറ്റില്‍ വിജിലന്‍സ് റെയ്ഡ്

അഴിമുഖം പ്രതിനിധി

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാന്റെ നിയമനവും സ്ഥാപനത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ട് സിഡിറ്റില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നു. കഴിഞ്ഞ ദിവസം തിരുവല്ലത്തെ ഹെഡ് ഓഫീസില്‍ വിജിലന്‍സ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ സിഡിറ്റിന്റെ മറ്റ് ഓഫീസുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

ജീവനക്കാരെ പുറത്ത് വിടാനോ അവരുമായി ഫോണില്‍ സംസാരിക്കാനോ വിജിലന്‍സ് അനുവദിക്കുന്നില്ല. രാവിലെ പഞ്ച് ചെയ്ത ശേഷം ചില ജീവനക്കാര്‍ അനധികൃതമായി പുറത്തേക്ക് പോവുകയും മറ്റ് ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയും ചെയ്തതായി പരാതി ലഭിച്ചതിന്റെ പേരിലാണ് അന്വേഷണമെന്നും ബന്ധപ്പെട്ട ചിലര്‍ സൂചിപ്പിക്കുന്നുണ്ട്.

സാങ്കേതികമായോ ബൗദ്ധികമായോ യാതൊരു സംഭാവനയും കേരള ജനതയ്ക്ക് ഇതുവരെ നല്‍കിയിട്ടില്ലാത്ത ഒരാളെ സ്ഥാപനത്തിന്റെ ഡയറക്ടറായി നിയമിച്ചതിന് ശേഷമാണ് ഇത്തരം പ്രശ്‌നങ്ങള്‍ അവിടെ ഉടലെടുത്തതെന്നതും ശ്രദ്ധേയമാണ്. സിഡിറ്റ് അധ്യക്ഷനും രജിസ്ട്രാറും തമ്മിലുള്ള ശീതസമരം ഒത്തുതീര്‍പ്പാക്കാന്‍ ജീവനക്കാരെ ബലികഴിച്ചുള്ള അന്വേഷണങ്ങള്‍ക്കാണ് സിഡിറ്റില്‍ അരങ്ങൊരുങ്ങുന്നതെന്നും പറയപ്പെടുന്നു.

 

This post was last modified on December 27, 2016 3:20 pm