X

കിഫ്ബിയുടെ ഉപദേശക സമിതി ചെയര്‍മാനായി വിനോദ് റായ്

അഴിമുഖം പ്രതിനിധി

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡി(കിഫ്ബി)ന്റെ ഉപദേശക സമിതി ചെയര്‍മാനായി മുന്‍ കണ്‍ട്രോള്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വിനോദ് റായിയെ നിയമിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ധനമന്ത്രി വൈസ്ചെയര്‍മാനുമായ ബോര്‍ഡാണ് പൂര്‍ണമായും സര്‍ക്കാരിനു കീഴിലുള്ള കിഫ്ബിയെ നിയന്ത്രിക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലായിരുന്നു വിനോദ് റായിയെ ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനമായത്. 4004 കോടി രൂപയുടെ പദ്ധതികള്‍ക്കും 2000 കോടി രൂപയുടെ കടപത്രമിറക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയാണ് കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി(കിഫ്ബി).

This post was last modified on December 27, 2016 2:18 pm