X

‘റോണാള്‍ഡോാാ…’ ; സുവിശേഷ പ്രസംഗമായി മാറ്റി ഷൈജു ദാമോദരന്റെ കമന്ററി

റഷ്യയില്‍ നടക്കുന്ന ലോകകപ്പിലെ ഷൈജു ദാമോദരന്റെ മലയാളം കമന്ററിക്ക് നിരവധി ആരാധകരാനുള്ളത്

സ്പെയില്‍ പോര്‍ച്ചുഗല്‍ മത്സരം 87 ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫ്രീകിക്ക് സ്പെയിന്റെ ഗോളിയെ കബളിപ്പിച്ച് വലയില്‍ പതിക്കുന്നു. സോണി ഇഎസ്പിഎന് വേണ്ടി കമന്ററി ബോക്സില്‍ നിന്നും ഷൈജു ദാമോദരന്‍-

‘റോണാള്‍ഡോ..ാാാ..ാാ.. ഓാാാാാാാാ….നിങ്ങളിത് കാണുക ഈ ഭൂഗോളത്തില്‍ വൈ ഹി ഈസ് കോള്‍ഡ് ജീനിയസ്. എന്തു കൊണ്ടാണ് ജീനിയസ് എന്ന വിളിപേരിന് പോര്‍ച്ചുഗലിന്റെ ഈ പ്രിയപുത്രന്‍ അര്‍ഹനായതെന്ന് അടിവരയിട്ട് തെളിയിക്കുന്ന ഗോള്‍’.

ഈ കമന്ററി സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണ് സൃഷ്ട്ടിച്ചത്, ട്രോളുകളും, അഭിനന്ദനങ്ങളും, കുറിപ്പുകളുമായി ഷൈജു ദാമോദരന്റെ കമന്ററി കിടിലന്‍ ചര്‍ച്ചയായി മാറി, ഇംഗ്‌ളീഷിലും, ഹിന്ദിയിലും മാത്രം കമന്ററി കേട്ട് ബോറടിച്ച മലയാളിക്ക് പുത്തന്‍ അനുഭവമായിരുന്നു ഐ എസ് എല്‍ കാലം മുതല്‍ ഷൈജു ദാമോദരന്‍ ആന്‍ഡ് ടീമിന്റെ കമന്ററികള്‍. റഷ്യയില്‍ നടക്കുന്ന ലോകകപ്പിലെ ഷൈജൂ ദാമോദരന്റെ മലയാളം കമന്റിക്ക് നിരവധി ആരാധകരാനുള്ളത്. അതില്‍ മലയാളികള്‍ മാത്രമല്ല, മറ്റു ഭാഷക്കാരമുണ്ട്. മഹീന്ദ്ര ഗ്രൂപ്പിന്റെ തലവന്‍ ആനന്ദ് മഹീന്ദ്രയും അതില്‍ ഉള്‍പ്പെടും.

ഷൈജു ദാമോദരന്റെ കമന്ററിയുടെ പല ഡബ്സ്മാഷും ഇറങ്ങിയിട്ടുണ്ടെങ്കിലും, തരംഗമായത് പാസ്റ്റര്‍മാരുടെ സുവിശേഷ പ്രസംഗത്തിന്റെ രീതി മിക്‌സ് ചെയ്തു കൊണ്ട് കമന്ററി അവതരിപ്പിച്ചപ്പോഴാണ്. വാട്‌സാപ്പിലും, ഫെയ്‌സ്ബൂക്കിലും ഇതിനോടകം ലക്ഷക്കണക്കിന് ഷെയറും ലൈകും ആണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.

This post was last modified on June 21, 2018 4:46 pm