X

ടെറസിന് മുകളില്‍ ‘thanks’ എന്നെഴുതി ഇന്ത്യന്‍ നേവി സംഘത്തിന് നന്ദിപ്രകാശനം

മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഇവിടെ എയര്‍ ലിഫ്റ്റിംഗ് നടന്നിരുന്നു.

പ്രളയത്തില്‍ നിന്നും രക്ഷിച്ച ഇന്ത്യന്‍ നേവി സംഘത്തിന് ടെറസിന് മുകളില്‍ ‘thanks’ എന്നെഴുതി നന്ദിപ്രകാശനം. ടെറസിന് മുകളില്‍ ‘Thanks’ എന്നെഴുതിയിരിക്കുന്നതിന്റെ ആകാശദൃശ്യം എ.എന്‍.ഐയാണ് പുറത്തു വിട്ടിരിക്കുന്നത്. മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഇവിടെ എയര്‍ ലിഫ്റ്റിംഗ് നടന്നിരുന്നു. ആലുവയില്‍ നിന്നും ഒരു ഗര്‍ഭിണിയെ എയര്‍ലിഫ്റ്റ് ചെയ്തത് വിജയ് വര്‍മ്മയുടെ നേതൃത്വത്തില്‍ ആയിരുന്നു.