X

ഫിഡെ റേറ്റിങ്‌: ഇന്ത്യയില്‍ ഒന്നാം സ്ഥാനം വിശ്വനാഥന്‍ ആനന്ദിന് നഷ്ടമായി

അഴിമുഖം പ്രതിനിധി

ഇന്ത്യയിലെ നമ്പര്‍ വണ്‍ ചെസ് കളിക്കാരന്‍ എന്ന പദവി വിശ്വനാഥന്‍ ആനന്ദിന് നഷ്ടമായി. കഴിഞ്ഞ 25 വര്‍ഷങ്ങളായി അദ്ദേഹം കൈവശം വച്ചിരുന്ന ഒന്നാം റാങ്കാണ് അദ്ദേഹത്തില്‍ നിന്ന് പി ഹരികൃഷ്ണ പിടിച്ചെടുത്തത്. ഫിഡെയുടെ പുതിയ യെലോ റേറ്റിങ് അനുസരിച്ച് നേരിയ വ്യത്യാസത്തിനാണ് ഹരികൃഷ്ണ ആനന്ദിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്. ആനന്ദിന് 2763 പോയിന്റുകള്‍ ഉള്ളപ്പോള്‍ ഹരികൃഷ്ണയ്ക്ക് 2763.3 പോയിന്റുകളാണുള്ളത്.

മോസ്‌കോയില്‍ നടക്കുന്ന കാന്റിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നാലാം റൗണ്ടില്‍ ആനന്ദ് റഷ്യയുടെ സെര്‍ജി കര്‍ജകിനോട് പരാജയപ്പെട്ടിരുന്നു. ഇതിനുമുമ്പ് 26 തവണ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണ ആനന്ദ് വിജയിക്കുകയും മറ്റു മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയുമായിരുന്നു. മോസ്‌കോയിലെ 27-ാം പോരാട്ടത്തില്‍ 25-കാരനായ കര്‍ജകിന്‍ ആനന്ദിനെ പരാജയപ്പെടുത്തി.

വിജയത്തോടെ കര്‍ജകനിന് ടൂര്‍ണമെന്റില്‍ ഒറ്റയ്ക്ക് ഒന്നാമതെത്തി. ആനന്ദ് മൂന്നാം സ്ഥാനത്ത് തുടരുന്നു. എങ്കിലും പത്ത് റൗണ്ടുകള്‍ അവശേഷിക്കേ ടൂര്‍ണമെന്റിലും റാങ്കിങ്ങിലും ആനന്ദിനും ശുഭ പ്രതീക്ഷയുണ്ട്. ഇനി വിജയങ്ങള്‍ കൈവരിക്കാനായാല്‍ രണ്ടിലും അദ്ദേഹത്തിന് തിരിച്ചു വരാനാകും.

This post was last modified on December 27, 2016 3:55 pm