X

വിഴിഞ്ഞം തുറമുഖം നിര്‍മ്മാണ ഉദ്ഘാടനം ഇന്ന്, ഇടതുപക്ഷം ബഹിഷ്‌കരിക്കും

അഴിമുഖം പ്രതിനിധി

കേരളത്തിന്റെ വികസനത്തില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. അതേസമയം ചടങ്ങ് ഇടതുപക്ഷം ബഹിഷ്‌കരിക്കും. സോളാര്‍ ആരോപണ വിധേയനായ ഉമ്മന്‍ചാണ്ടിയും ബാര്‍ കോഴ ആരോപണ വിധേയനായ മന്ത്രി കെ ബാബുവും രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ഭാഗമായിട്ടാണ് എല്‍ഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.

നിശ്ചിത സമത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. സര്‍ക്കാരിന്റെ സഹകരണം ലഭിച്ചാല്‍ 1000 ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. കുളച്ചലില്‍ തുറമുഖം വന്നാലും അത് വിഴിഞ്ഞത്തെ ബാധിക്കില്ലെന്ന് അദാനി പറഞ്ഞു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് പ്രശ്‌നമാകില്ലെന്ന് പറഞ്ഞ അദാനി ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം കരാറിലെ വ്യവസ്ഥകളിലെ എതിര്‍പ്പ് അറിയിച്ചുവെന്ന് കോടിയേരി വ്യക്തമാക്കി. വ്യവസ്ഥകള്‍ സ്വകാര്യമല്ല. അവ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്.എന്നും കോടിയേരി അദാനിയോട് പറഞ്ഞു.

This post was last modified on December 27, 2016 3:25 pm