X

വിഎസ് ഉടക്കില്‍ തന്നെ; ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് അത് പ്രഖ്യാപിച്ചവര്‍ തന്നെ പറയട്ടെ

അഴിമുഖം പ്രതിനിധി

എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തെപ്പറ്റി വിഎസ് അച്യുതാനന്ദന്‍ പറയുന്നത് പദവി പ്രഖ്യാപിച്ചവര്‍ തന്നെ പറയട്ടെയെന്നാണ്. വിഎസ് പദവി ഏറ്റെടുത്തു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ‘ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് അത് പ്രഖ്യാപിച്ചവര്‍ തന്നെ പറയട്ടെ’ എന്നാണ്.

ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനായിരുന്നു പിണറായി വിജയന്‍, വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി ചുമതല ഏറ്റെടുത്തതായി വ്യക്തമാക്കിയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിഎസ് അച്യുതാനന്ദന് കാബിനറ്റ് റാങ്കോടെയുളള പദവി നല്‍കാന്‍ പിബി തീരുമാനിച്ചിരുന്നു.

വിഎസ്, കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഇരട്ടപദവി പ്രശ്നം ഒഴിവാക്കാന്‍ നിയമസഭ നേരത്തെ ഭേദഗതി പാസാക്കിയിരുന്നു. വിഎസിനെ കൂടാതെ സിപി നായരും നീല ഗംഗാധരനും ഭരണ പരിഷ്‌കരണ കമ്മിഷനിലുണ്ട്.

 

This post was last modified on December 27, 2016 2:29 pm