X

പി ജയരാജനെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചന: വിഎസ്

അഴിമുഖം പ്രതിനിധി

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎമ്മിന്റെ വിശദീകരണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും. ആര്‍ എസ് എസും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ കേസില്‍ പ്രതിചേര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും വിഎസ് പറഞ്ഞു.

നേരത്തേതന്നെ യുഎപിഎ വകുപ്പനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതും, പിന്നീട് കേസ് സിബിഐയെ ഏല്‍പ്പിച്ചതും സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് കണ്ണൂരില്‍ വന്ന് കേസ് സിബിഐയെ ഏല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിജെപി-ആര്‍ എസ് എസ് നേതാക്കള്‍ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ട് നടത്തിയ ഗൂഢാലോചനയടെ ഫലമായാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിറക്കിയത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ബിജെപി-ആര്‍ എസ് എസ് നേതൃത്വത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്തിരിക്കുന്നത്.

മൂന്നുനാലു ദിവസം മുമ്പുവരെ പി ജയരാജന്‍ കേസില്‍ പ്രതിയല്ലെന്ന് കോടതിയലടക്കം പറഞ്ഞ സിബിഐയുടെ പെട്ടെന്നുള്ള മലക്കം മറിച്ചില്‍ ദുരൂഹമാണെും വിഎസ് പറഞ്ഞു.

This post was last modified on December 27, 2016 3:35 pm