X

പേഴ്‌സനല്‍ സ്റ്റാഫ്; വിഎസ്സിന്റെ ആഗ്രഹം നടക്കില്ല, പാര്‍ട്ടി പറയും

അഴിമുഖം പ്രതിനിധി

ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ നിര്‍ദേശിച്ച പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ പട്ടിക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തി. അഡീഷനല്‍ പിഎ ആയി വികെ ശശിധരനെയും പേഴ്‌സനല്‍ സ്റ്റാഫ് അംഗമായി സന്തോഷിനെയും നിയമിക്കണമെന്നുള്ള വിഎസിന്റെ നിര്‍ദേശമാണ് സെക്രട്ടേറിയറ്റ് യോഗം തള്ളിയത്.

പേഴ്‌സനല്‍ സ്റ്റാഫിന്റെ അംഗസംഖ്യ 13 ആയിട്ടായിരുന്നു നിശ്ചയിച്ചിരുന്നത് എന്നാല്‍ വിഎസ് 20 പേരുടെ പട്ടികയാണ് നല്‍കിയത്. ഈ നിര്‍ദേശവും സെക്രട്ടേറിയറ്റ് യോഗം സ്വീകരിച്ചില്ല. പുതുക്കിയ പട്ടിക സമര്‍പ്പിക്കാന്‍ സെക്രട്ടേറിയറ്റ് യോഗം നിര്‍ദേശിച്ചു.

വിഎസ് 2006ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്നു വികെ ശശിധരന്‍. വിഭാഗീയത ആരോപിച്ച് ശശിധരനെ പിന്നീട് പേഴ്‌സനല്‍ സ്റ്റാഫില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. അതേസമയം വി കെ ശശിധരന്‍ അറിയാതെ തന്നെയാണു വി എസ് പേഴ്‌സണല്‍ സ്റ്റാഫിലേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നും പറയുന്നുണ്ട്. യുഡിഎഫ് അനുഭാവിയെന്ന ആക്ഷേപമാണ് സന്തോഷിന്റെ പേര് അംഗീകരിക്കാതിരിക്കാന്‍ നേതൃത്വം ചൂണ്ടിക്കാട്ടിയത്.

This post was last modified on December 27, 2016 2:29 pm