X

നോട്ട് അസാധുവാക്കല്‍: ജനഹിതമറിയാന്‍ ആപ്പുമായി നരേന്ദ്ര മോദി

അഴിമുഖം പ്രതിനിധി

രാജ്യത്തെ 500,1000 നോട്ടുകള്‍ അസാധുവാക്കയതിനെ തുടര്‍ന്ന് ജനഹിതമറിയാന്‍ ആപ്പുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് ജനങ്ങള്‍ മാര്‍ക്ക് ഇടണമെന്നും ഇതിനായി പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ ഇറക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഇതില്‍ എല്ലാവരും പങ്കെടുക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.

നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ അവസാനമല്ല, തുടക്കം മാത്രമാണെന്നും ഇതിനെതിരായ നടപടികള്‍ തുടരുമെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി പ്രസ്താവിച്ചു. പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പാര്‍ലമെന്ററി പാര്‍ട്ടി പ്രത്യേക പ്രമേയം പാസാക്കി.

നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പമാണോ അതോ കള്ളപ്പണക്കാര്‍ക്കൊപ്പമാണോ നില്‍ക്കേണ്ടതെന്നു പ്രതിപക്ഷം തീരുമാനിക്കണമെന്ന് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

This post was last modified on December 27, 2016 4:48 pm