X

സ്ത്രീ ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഇനി മക്കയിലും മദീനയിലും സ്ത്രീ ജീവനക്കാര്‍

ഹജ്ജിനെത്തുന്ന സ്ത്രീ തീര്‍ത്ഥാടകരെ സഹായിക്കാന്‍ ചരിത്രത്തിലാദ്യമായി സൗദി സ്ത്രീ ജീവനക്കാരെ നിയോഗിച്ചു. പുതിയ തീരുമാനപ്രകാരം ആറു വനിതകളെ സൗദി ഹജ്ജ് മന്ത്രാലയം സ്ഥിരമായി നിയമിച്ചു. ഇവരെ മദീനയിലാണ് ജോലിക്ക് നിയോഗിക്കുക. കൂടാതെ സ്ത്രീ ജീവനക്കാരെ നിയമിക്കാന്‍ മക്ക ഓഫീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മക്കയിലും മദീനയിലുമായി 100 ജീവനക്കാരെ നിയമിക്കാനാണ് പുതിയ തീരുമാനം. തീര്‍ത്ഥാടന സമയത്ത് സ്ത്രീകള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് ഇവരുടെ ചുമതല. തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീ തീര്‍ത്ഥാടകരുമായി ആശയവിനിമയം നടത്താന്‍ സ്ത്രീ ജീവനക്കാര്‍ തന്നെയാണ് അഭികാമ്യമെന്നും എന്തെങ്കിലും അന്വേഷണങ്ങള്‍ ഉണ്ടാവുന്നപക്ഷം സ്ത്രീ ജീവനക്കാരുടെ സാന്നിധ്യം ഗുണകരമാകുമെന്നും ഒരു ബ്ലോഗര്‍ അഭിപ്രായപ്പെട്ടു.

This post was last modified on December 27, 2016 3:21 pm