X

എന്തു മനുഷ്യാവകാശം? കിം മിടുക്കനാണ്, സ്മാര്‍ട്ട്‌, ടഫ്; ട്രംപിന്റെ വെളിപാടുകള്‍

തടവുകാർ പ്രസവിക്കുന്ന ശിശുക്കളെ കാവൽ നായ്ക്കൾക്ക് ഇട്ടുകൊടുത്ത സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ട് ആരോപിക്കുന്നു.

കൊറിയൻ കടലിൽ ഇനി ആയുധ പരിശീലനം ഇല്ല, ഉത്തര കൊറിയ ആണവായുധം ഉപേക്ഷിക്കും എന്നിവയാണ് സിംഗപ്പൂരിലെ ദ്വീപിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ചെയര്‍മാൻ കിം ജോംഗും തമ്മില്‍ ചൊവാഴ്ച നടന്ന ചർച്ചയിൽ നിന്ന് പുറത്തു വരുന്ന വിവരങ്ങൾ.

എന്നാൽ ഉത്തരകൊറിയയ്ക്ക് മേല്‍ ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ ട്രംപും കിമ്മും ഒന്നും പറഞ്ഞു കണ്ടില്ല എന്നുള്ളത് ആശങ്ക ഉളവാക്കുന്നത് തന്നെയാണ്. അമേരിക്കയിൽ നിന്നും പുറപ്പെടുന്നത് മുൻപ് മാധ്യമങ്ങൾ ട്രംപിനോട് ഉത്തരകൊറിയയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചയിൽ കൊണ്ട് വരുമോ എന്ന് ചോദിച്ചപ്പോൾ എല്ലാം ചർച്ച ചെയ്യും എന്നായിരുന്നു മറുപടി. എന്നാല്‍ ട്രംപും കിമ്മും നടത്തിയ അഞ്ചു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ മനുഷ്യാവകാശം സംബന്ധിച്ച് ഒരു പരാമര്‍ശം പോലും ഉണ്ടായിരുന്നില്ല.

സിംഗപ്പൂരിലെ ചര്‍ച്ചയ്ക്ക് ശേഷം ട്രംപുമായി ഫോക്സ് ന്യൂസിലെ ബ്രെറ്റ് ബെയര്‍ നടത്തിയ അഭിമുഖത്തെ കുറിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മനുഷ്യാവകാശം സംബന്ധിച്ചുള്ള കാര്യങ്ങളെ ട്രംപ് തള്ളിക്കളഞ്ഞു എന്നാണ്. കിം ഒരു “tough guy”, a “smart guy”, a “great negotiator” എന്നായിരുന്നു ട്രംപിന്റെ മറുപടി. കിം നിരവധി കൊലപാതകങ്ങള്‍ ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ ട്രംപ് മറുപടി പറഞ്ഞത്, “നിങ്ങളുടെ പിതാവില്‍ നിന്ന്, വളരെ ‘ടഫ്’ ആയ ആളുകള്‍ ഉള്ള, വളരെ ‘ടഫ്’ ആയ ഒരു രാജ്യം നിങ്ങള്‍ ഏറ്റെടുക്കുമ്പോള്‍, നിങ്ങളാരാണ്‌, നിങ്ങള്‍ എന്താണ്, നിങ്ങള്‍ക്ക് എത്ര അഡ്വാന്റെജ് ഉണ്ട് എന്നത് ഒന്നും ഞാന്‍ കണക്കാക്കില്ല. അത് 27 വയസുള്ള ഒരാള്‍ക്ക് ചെയ്യാമെങ്കില്‍, അയാള്‍ 10,000-ത്തില്‍ ഒരാള്‍ ആയിരിക്കും” എന്നാണ്.

“കിം വളരെ സ്മാര്‍ട്ട് ആയ ആളാണ്‌, മികച്ച നെഗോഷ്യെറ്ററുമാണ്, ഞങ്ങള്‍ക്ക് പരസ്പരം മനസിലാവും” ട്രംപ് ഇത്ര കൂടി പറഞ്ഞു. കിം വളരെ മോശപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നു എന്ന ബെയറിന്റെ ചോദ്യത്തോട് ട്രംപ് പ്രതികരിച്ചത്, “അതേ, പക്ഷെ, അതുപോലെ ലോകത്ത് മോശപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്ന ഒരുപാട് പേരുണ്ട്” എന്നാണ്. മനുഷ്യാവകാശ പ്രശ്നം ചര്‍ച്ചയില്‍ കൊണ്ടുവരാത്തതിനെ റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റ്സും ട്രംപിനെ ഒരുപോലെ വിമര്‍ശിക്കുന്നുമുണ്ട്. കിം നടത്തുന്ന എല്ലാ മോശപ്പെട്ട കാര്യങ്ങള്‍ക്കും ആഗോള തലത്തില്‍ തന്നെ വിശ്വാസ്യത ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഇപ്പോള്‍ ട്രംപ് എന്നാണ് ഡെമോക്രാറ്റ് സെനറ്റര്‍ ക്രിസ് മര്‍ഫി വിമര്‍ശിച്ചത്.

അമേരിക്ക വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ ഉത്തര കൊറിയയിൽ 2011-ല്‍ കിം വന്നതിനു ശേഷം നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യൂമൻ റൈറ്സ് വാച്ചിന്റെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെട്ട് ജനങ്ങള്‍ ജീവിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ.

അടിസ്ഥാന മനുഷ്യാവകാശങ്ങൾ നൽകാത്ത രാജ്യമാണ് ഉത്തര കൊറിയ എന്നും അഭിപ്രായ സ്വാതന്ത്ര്യം ഇല്ല, ഒത്തുചേരാനുള്ള സ്വാതന്ത്ര്യം ഇല്ല, സംഘടനകൾ ഉണ്ടാക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല, മത സ്വാതന്ത്ര്യം ഇല്ല, പ്രതിപക്ഷം ഇല്ല, പ്രതിപക്ഷ പാർട്ടി ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഇല്ല, സ്വതന്ത്ര മാധ്യമം ഇല്ല, സ്വതന്ത്ര തൊഴിലാളി സംഘടനകൾ ഇല്ല, സ്വതന്ത്ര സാമൂഹിക സംഘടനകൾ ഇല്ല എന്നൊക്കെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തങ്ങളുടെ അഭിപ്രായം അവതരിപ്പിക്കുന്നത്.

ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. കസ്റ്റഡിയിൽ പീഡിപ്പിക്കാം. അടിമ പണി എടുപ്പിക്കാം. പരസ്യമായി തൂക്കിലേറ്റാം. ജനതയെ ഭയപ്പെടുത്തി നിയന്ത്രിക്കുക എന്നതാണ് ഉത്തരകൊറിയയിൽ തുടർന്ന് വരുന്ന ഭരണ സംവിധാനം എന്നുമൊക്കെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത്.

ലോക ബാർ അസോസിയേഷന്റെ 2017-ലെ കണക്കനുസരിച്ച് ഉത്തരകൊറിയയിൽ 80,000 മുതല്‍1 30,000 വരെ രാഷ്ട്രീയ തടവുകാരുണ്ട്. സർക്കാർ തന്നെ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളെ കൊല്ലുക, ക്രിസ്ത്യാനികളെ പീഡിപ്പിക്കുക, ബലാത്സംഗം ചെയ്യുക, പട്ടിണിക്കിട്ടു കൊല്ലുക എന്നിങ്ങനെ ആയിരകണക്കിന് മരണങ്ങൾക്ക് ഇടയാക്കാറുണ്ട് എന്നും ലോക ബാർ അസോസിയേഷൻ റിപ്പോർട്ട് പറയുന്നു.

യാതൊരുവിധ മത സ്വാതന്ത്ര്യവും ഉത്തര കൊറിയയിൽ ഇല്ല. പ്രത്യേകിച്ച് ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ ഒട്ടും തന്നെ അനുവദിക്കില്ല എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്കിയൽ ഉള്ള ക്രിസ്ത്യൻ സംഘടനകള്‍ക്ക് മതസ്വാതന്ത്ര്യം നൽകാത്ത, ലോകത്തുള്ള മോശപ്പെട്ട 50 രാജ്യങ്ങളിൽ ഒന്നാം സ്ഥാനം കഴിഞ്ഞ 16 വർഷമായി ഉത്തര കൊറിയയാണ്.

38,000 രൂപ ചിലവിട്ട് മുറിയെടുത്ത് കാത്തിരുന്നു; ട്രംപിനെ കാണാന്‍ സിംഗപ്പൂരിലെത്തി ഇന്ത്യന്‍ വംശജന്‍

തടവുകാർ പ്രസവിക്കുന്ന ശിശുക്കളെ കാവൽ നായ്ക്കൾക്ക് ഇട്ടുകൊടുത്ത സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ട് ആരോപിക്കുന്നു. സർക്കാർ നിശ്ചയിക്കുന്ന നിർമ്മാണ ടാർഗറ്റുകൾ പൂർത്തിയാകാത്ത, ബാലവേല ചെയ്യുന്ന കുട്ടികളെ മർദ്ദിച്ചു കൊല്ലാറുണ്ട് എന്നും റിപ്പോർട്ട് പറയുന്നു.

2014-ൽ ഐക്യരാഷ്ട്ര സഭ ഇറക്കിയ 400 പേജുള്ള റിപ്പോർട്ടിൽ, ലോകത്ത് തന്നെ സമാനതകളില്ലാത്ത രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് ഉത്തര കൊറിയയിൽ ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ യു എൻ റിപ്പോർട്ട് അടിസ്ഥാനരഹിതം എന്നായിരുന്നു ഉത്തര കൊറിയ പ്രതികരിച്ചത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ചര്‍ച്ചകള്‍ തുടരാന്‍ ധാരണ; കിം ജോംഗ് ഉന്നിന് യുഎസിലേയ്ക്ക് ട്രംപിന്റെ ക്ഷണം

കിമ്മിന്റെ മേശപ്പുറത്തുള്ള ‘ആണവായുധ സ്വിച്ച്’ ഇപ്പോള്‍ നിയന്ത്രിക്കുന്നതാര്?

ഈ ഹസ്തദാനം ലോക ചരിത്രം തിരുത്തിയെഴുതുമോ? ട്രംപ്-കിം കൂടിക്കാഴ്ച ആരംഭിച്ചു

വടക്കന്‍ കൊറിയയുടെ ആണവ നിരായുധീകരണം വ്യാമോഹം മാത്രമോ? ട്രംപ്-കിം കൂടിക്കാഴ്ച ഉയര്‍ത്തുന്ന പ്രതീക്ഷകള്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts