X

വേനല്‍കാല കൃഷി: ജലം ലാഭിക്കാന്‍ തുള്ളിനന കിറ്റ്

കൃഷിക്കാവശ്യമായ വെള്ളത്തിന്റെ അളവ് 60 ശതമാനം വരെ 'ഇറിഗേറ്റ് ഈസി' എന്ന തുള്ളി നന കിറ്റ് ഉപയോഗിച്ചാല്‍ കുറയ്ക്കുവാന്‍ സാധിക്കും.

വേനല്‍ക്കാലത്ത് വെള്ളം കിട്ടാക്കനിയാകുമ്പോള്‍ വീട്ടു വളപ്പില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ആശ്വാസമായി തുള്ളി നന കിറ്റ്. വേനല്‍കാലം വരുന്നതോടെ വീടുകളില്‍ കൃഷി നിര്‍ത്തിവെയ്ക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സിഎംഎഫ്ആര്‍ഐക്ക് കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ് തുള്ളിനന കിറ്റ് ലഭ്യമാക്കുന്നത്. ജലസേചന സൗകര്യം ഉണ്ടെങ്കില്‍ കേരളത്തിന്റെ സാഹചര്യത്തില്‍ പച്ചക്കറി കൃഷിക്ക് മഴക്കാലത്തേക്കാള്‍ അനുയോജ്യം വേനല്‍ക്കാലമാണെന്ന് കെവികെ വിദഗ്ധര്‍ പറയുന്നു.

കൃഷിക്കാവശ്യമായ വെള്ളത്തിന്റെ അളവ് 60 ശതമാനം വരെ ‘ഇറിഗേറ്റ് ഈസി’ എന്ന തുള്ളി നന കിറ്റ് ഉപയോഗിച്ചാല്‍ കുറയ്ക്കുവാന്‍ സാധിക്കും. വെറും 450 രൂപയ്ക്കു ഒരു സെന്റ് സ്ഥലം അല്ലങ്കില്‍ 80 ഗ്രോബാഗ് നനയ്ക്കാന്‍ കഴിയുന്ന കിറ്റ് ഹൈക്കോടതി ജംഗ്ഷനടുത്ത് സിഎംഎഫ്ആര്‍ഐയിലുള്ള കെ വി കെ യുടെ വിപണനകേന്ദ്രത്തില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് സ്വയം ഘടിപ്പിക്കാവുന്നതാണ് കിറ്റ്.

ജൈവ പച്ചക്കറി കൃഷിക്ക് ആവശ്യമായ ഗുണനിലവാരമുള്ള ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍, വളര്‍ച്ച ത്വരകങ്ങള്‍, കെണികള്‍ മുതലായവയും കെവികെ വിപണന കേന്ദ്രത്തില്‍ ലഭ്യമാണ്.

This post was last modified on June 14, 2019 6:16 am